മാണി സാര്‍ ഇട്ട പേര് ജോസ് കെ മാണി, പ്രവൃത്തികൊണ്ട് മകന്‍ സ്വയം സ്വീകരിച്ച പേര് യൂദാസ്: വിമര്‍ശിച്ച് ഷാഫി പറമ്പില്‍
തിരുവനന്തപുരം: എല്‍ഡിഎഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ജോസ് കെ മാണിയെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എം എല്‍ എ. മാണി സാര്‍ മകന് പേരിട്ടത് ജോസ് കെ മാണി, മകന്‍ സ്വയം സ്വീകരിച്ച പേര് യൂദാസാണെന്ന് ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മാണി സാര്‍ മകന് പേരിട്ടത് ജോസ് എന്നാണ്.
പ്രവര്‍ത്തി കൊണ്ട് മകന്‍ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണ് .
യൂദാസ് കെ മാണി ഒറ്റ് കൊടുത്തത് UDF നെയും ജനങ്ങളെയും മാത്രമല്ല മാണി സാറിന്റെ പതിറ്റാണ്ടുകളുടെ പൊതുപ്രവര്‍ത്തനത്തെയാണ് .
രാജ്യസഭാ MP സ്ഥാനം രാജി വെച്ച് ധാര്‍മ്മികത വിളമ്പണ്ട. പകരം കോട്ടയം MP സ്ഥാനവും MLA സ്ഥാനങ്ങളും രാജി വെക്കട്ടെ .
100 ശതമാനം അര്‍ഹതയുള്ള ലോകസഭാ സീറ്റ് ഒരു വാക്ക് പോലും പറയാതെ, ഒരു ചര്‍ച്ചയും കൂടാതെ നിഷേധിച്ചതുള്‍പ്പെടെയുള്ള രാഷ്ട്രീയ കാര്യങ്ങളാല്‍ മുന്നണി വിട്ട പാര്‍ട്ടിയുടെ നേതാവിന് പരനാറി എന്ന് പേരിട്ട പിണറായി വിജയന്‍ , ലോകസഭാ മെമ്പര്‍ ആയിരിക്കുമ്പോള്‍ കാലാവധി പൂര്‍ത്തിയാക്കാതെ രാജി വെച്ച് രാജ്യസഭാ സീറ്റ് കൊടുത്ത മുന്നണിയെ വഞ്ചിച്ച് കാല് മാറിയയാളെ എന്ത് പേരിട്ട് വിളിക്കുമെന്ന് അറിയാന്‍ കേരളത്തിന് താല്പര്യമുണ്ട് .
സ്വന്തം വകയായി 500 ക സംഭാവന ചെയ്ത ആഷിക്ക് അബുവും DYFI യുമൊക്കെ അടുത്ത LDF യോഗത്തിന് മുന്‍പെ അത് ജോസില്‍ നിന്ന് തിരിച്ച് വാങ്ങാന്‍ മറക്കണ്ട .
ബാര്‍ കോഴ എന്നും പറഞ്ഞ് സമരം നടത്തിയ DYFI ക്കാര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാം .
https://www.facebook.com/shafiparambilmla/posts/3508152565888351
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."