സ്വര്‍ണക്കടത്തില്‍ ദാവൂദിനും പങ്കുണ്ടെന്ന് എന്‍.ഐ.എ, അന്വേഷിക്കണമെന്നും ആവശ്യം
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ദാവൂദ് ഇബ്രാഹിമിനും പങ്കുണ്ടെന്ന് സംശയിക്കുന്നതായി എന്‍.ഐ.എ. ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്ന് എന്‍.ഐ.എ ആവശ്യപ്പെടുന്നു.
പ്രതികളായ റമീസും ഷറഫൂദ്ദീനും ടാന്‍സാനിയയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ ശ്രമിച്ചതായും എന്‍.ഐ.എ പറയുന്നു.
ദാവൂദ് സംഘത്തിലെ ഫിറോസ് ഒയാസിസിന്റെ പ്രവര്‍ത്തനം ടാന്‍സാനിയ കേന്ദ്രീകരിച്ചാണ്. പ്രതികള്‍ ഒന്നിച്ച് ചേര്‍ന്നത് പുറമെ നിന്നുള്ള നിര്‍ദേശപ്രകാരമാണ്. എന്‍.ഐ.എയുടെ ഈ വാദം പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ്. പ്രതികള്‍ തോക്കേന്തിനില്‍ക്കുന്ന ചിത്രമുണ്ടെന്നും എന്‍.ഐ.എ കോടതിയില്‍ വ്യക്തമാക്കി.
പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിന് തെളിവായാണ് എന്‍.ഐ.എ പുതിയ കണ്ടെത്തലുകള്‍ കോടതിയെ അറിയിച്ചത്. നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ തീവ്രവാദബന്ധം കോടതിയെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്ത് വഴി സ്വരൂപിക്കുന്ന പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും, തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് പണം എത്തുന്നതായും കഴിഞ്ഞയാഴ്ച എന്‍.ഐ.എ കോടതിയില്‍ വാദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."