സംരക്ഷണഭിത്തി ഇടിഞ്ഞു; അരീക്കോട് പാലം അപകടാവസ്ഥയില്‍
അരീക്കോട്: അരീക്കോട് പാലം അപകട ഭീഷണിയില്‍. ജില്ലയെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന പ്രമുഖ പാലങ്ങളിലൊന്നായ അരീക്കോട് പാലത്തിന്റെ താഴത്തങ്ങാടി ഭാഗത്തെ സംരക്ഷണഭിത്തി ഇടിഞ്ഞതോടെയാണ് പാലം അപകടാവസ്ഥയിലായത്.
സുരക്ഷാകെട്ട് തകരുകയും താഴ് ഭാഗത്തുള്ള മണ്ണ് വ്യാപകമായി അടര്‍ന്നുപോവുകയും ചെയ്തതോടെ പൊതുമരാമത്ത് വകുപ്പിലെ ഉന്നത എഞ്ചിനീയര്‍മാര്‍ അടക്കമുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പാലത്തിലൂടെയുള്ള ഗതാഗതം അടിയന്തിരമായി നിര്‍ത്തിവെയ്‌ക്കേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. മുന്‍ കാലങ്ങളില്‍ ഈ പ്രദേശത്തുനിന്നും വ്യാപകമായ തോതില്‍ മണലെടുത്തിരുന്നു.
എന്നാല്‍ നദീതട സംരക്ഷണമടക്കമുള്ള യാതൊരുവിധ പദ്ധതികളും ഇന്നേവരെ നടപ്പിലാക്കിയിട്ടില്ല. ചാലിയാര്‍ ഏറെക്കുറെ തൊണ്ണൂറു ഡിഗ്രി വളഞ്ഞൊഴുകുന്ന താഴത്തങ്ങാടി ഭാഗത്ത് മിക്കയിടത്തും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. നാലകത്ത് മൊയ്തീന്‍കുട്ടി, പുറ്റ്യേന്‍തൊടി അബ്ദുറ, കല്ലിങ്ങല്‍ കുഞ്ഞാണി എന്നിവരുടേതടക്കം ഈ ഭാഗത്തെ പല വീടുകള്‍ക്കും മണ്ണിടിച്ചിലില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടാതെ നിരവധി പേരുടെ സ്ഥലവും കൃഷിയും പുഴയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."