HOME
DETAILS
MAL
മാനിനെ വേട്ടയാടിയ കേസ്: പ്രതികള്‍ക്കു രണ്ടു വര്‍ഷം തടവ്
backup
May 10 2017 | 05:05 AM
കാസര്‍കോട്: മാനിനെ വേട്ടയാടിയ കേസില്‍ പ്രതികള്‍ക്ക് രണ്ടു വര്‍ഷം തടവും 10,000 രൂപ വീതം പിഴയും. വംശനാശ ഭീഷണി നേരിടുന്ന കുരമാനിനെ വേട്ടയാടി വെടിവെച്ചു കൊന്ന് ജീപ്പില്‍ കടത്തുന്നതിനിടയില്‍ പിടിയിലായ മൂന്നാട്ടെ ഗോവിന്ദന്(50), പനക്കുളത്തെ പി.ആര് അശോകന്(37), കക്കോട്ടെ പി. മണികണ്ഠന്(37) എന്നിവരെയാണ് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ജി. അനില്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രഭാകരന് ഹാജരായി. 2004 ഏപ്രില്‍ 11നാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."