ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം
മലപ്പുറം: കുതിച്ചുയരുന്ന ഇന്ധന വില പിടിച്ചുനിര്ത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയതലത്തില്‍ ആഹ്വാനം ചെയ്ത ദേശീയ ബന്ദിന്റെ ഭാഗമായി യു.ഡി.എഫ്, എല്‍.ഡി.എഫ് കക്ഷികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്ന ഹര്‍ത്താല്‍ ദിനത്തില്‍ പൊതുവാഹന ഗതാഗതവും നിശ്ചലമായി. കെ.എസ്.ആര്.ടി.സി സര്‍വിസ് നടത്തുമെന്നറിയിച്ചിരുന്നെങ്കിലും നടത്താനായില്ല. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഡീസല്‍-പെട്രോള്‍ വില കുതിച്ചുയരുകയാണ്. ഇന്ധനവില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.
അത്യാവശ്യ സാഹചര്യങ്ങളൊഴികെ മറ്റാരും ഇന്നലെ വാഹനങ്ങളുമായി പുറത്തിറങ്ങിയില്ല. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഒഴികെ പുറത്തിറങ്ങിയവരെ തടയാനും ആരും മുതിര്‍ന്നില്ലെന്നതും ഇന്നലത്തെ ഹര്‍ത്താലിന്റെ പ്രത്യേകതയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളും ഓഫിസുകളും ബാങ്കുകളുമടക്കം ഭൂരിഭാഗവും അടഞ്ഞുകിടന്നു. നഗരസങ്ങളിലെ സ്കൂളുകളും ഇന്നലെ തുറന്നില്ല. ചിലയിടങ്ങളില്‍ ഒരു പിരിയഡ് ക്ലാസ് എടുത്തതിന് ശേഷം സ്കൂള്‍ വിട്ടു. ട്രെയിന്‍ സര്‍വിസുകള്‍ക്ക് തടസം നേരിട്ടില്ല. എന്നാല്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഹര്‍ത്താല്‍ ബാധിച്ചില്ല.
കലക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തില്‍ ഉദ്യോഗസ്ഥരെത്തി. ഇന്നലെ ഓഫീസ് പതിവുപോലെ പ്രവര്‍ത്തിച്ചു.അതേസമയം എലിപ്പനി ഭീതിയും ആരോഗ്യ. എന്നാല്‍ ആരോഗ്യ വകുപ്പ് സെക്ഷനിലുള്പ്പെട ജോലിക്കാരില്ലാതെ ഒഴിഞ്ഞുകിടന്നു. രാവിലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് കക്ഷികളുടെ നേതൃത്വത്തില്‍ പ്രതിഷധ പ്രകടനങ്ങള്‍ നടന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയായിരുന്നു ഹര്‍ത്താല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."