HOME
DETAILS
MAL
വഞ്ചിച്ചത് ജോസ് കെ. മാണിയെന്ന് പി.ജെ ജോസഫ്
backup
October 14 2020 | 21:10 PM
തൊടുപുഴ: കോട്ടയം ജില്ല പഞ്ചായത്തില്‍ മുന്നണി ധാരണ ലംഘിച്ച് സ്വയം പുറത്തു പോവുകയായിരുന്നു ജോസ് കെ മാണിയെന്നും തനിക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. ഇടതു മുന്നണിയുമായി സഹകരിക്കുമെന്ന ജോസ് കെ മാണിയുടെ തീരുമാനത്തോട് തൊടുപുഴയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജോസ് പക്ഷത്തെ ആരും പുറത്താക്കിയതല്ല. സ്വയം പുറത്തുപോവുകയായിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നം വേണ്ടന്നും കെ.എം മാണിയാണ് ചിഹ്നം എന്നും പറഞ്ഞ ജോസ് കെ. മാണി ഇപ്പോള്‍ താന്‍ ചിഹ്നം നല്‍കിയില്ലെന്നാണ് പറയുന്നത്. പാലായിലെ തോല്‍വി സ്വയം ഏറ്റുവാങ്ങിയതാണ്. പാലാ ഉപതെരഞ്ഞെടുപ്പില്‍ വഞ്ചിച്ചു എന്ന ആക്ഷേപം വിലകുറഞ്ഞതാണ്. കെ.എം മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാനെത്തിയപ്പോള്‍ വളഞ്ഞുവെച്ചവര്‍ക്കൊപ്പമാണ് ഇന്ന് ജോസ് പക്ഷം. മാണി സാറിനെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കൊപ്പം പോകാന്‍ കഴിയില്ല. പാലാ സീറ്റിന്റെ കാര്യത്തില്‍ പോലും ഉറപ്പില്ലാതെയാണ് ജോസ് കെ.മാണി പോകുന്നത്. ധാര്‍മികതയുടെ പേരിലാണ് ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജി വെക്കുന്നതെങ്കില്‍ ഒപ്പമുള്ള ജനപ്രതിനിധികളും രാജി വെക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."