കുറ്റിപ്പാല ബിവറേജസിന് ഹൈക്കോടതി സ്റ്റേ
എടപ്പാള്‍: ജനകീയ പ്രതിഷേധത്തെ തുടര്‍ന്നു പ്രവര്‍ത്തനം നിര്‍ത്തിവച്ച കുറ്റിപ്പാലയിലെ ബിവറേജസ് ഔട്ട്ലറ്റിന് ഹൈക്കോടതി സ്റ്റേ. ആരാധനാലയങ്ങള്‍ക്കും വീടുകള്‍ക്കും സമീപം ബിവറേജസ് ഔട്ട്ലറ്റ് ആരംഭിക്കുന്നതിനെതിരേ പത്തു ദിവസത്തോളം ജനകീയ സമരം നടന്നിരുന്നു.
തുടര്‍ന്നു മദ്യശാല ആരംഭിക്കാന്‍ അനുവദിക്കില്ലെന്ന എക്സൈസ് വകുപ്പ് മന്ത്രിയുടെയും മന്ത്രി കെ.ടി ജലീലിന്റയും ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുകയായിരുന്നു. പിന്നീട് സമരസമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാനപാതയില്‍ കïനകത്തു പ്രവര്‍ത്തിച്ചിരുന്ന മദ്യവിതരണശാലയാണ് ഹൈക്കോടതി വിധിയെ തുടര്ന്നുകുറ്റിപ്പാലയിലേക്കു മാറ്റിയിരുന്നത്.
ശക്തമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്നു സ്ഥാപനം തുറക്കാനായില്ല. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുംവിധം മദ്യവിതരണശാല തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."