വധശ്രമം; പ്രതികള്‍ ഒരു വര്‍ഷത്തിനു ശേഷം പിടിയില്‍
മഞ്ചേരി: വധശ്രമക്കേസിലെ പ്രതികള്‍ ഒരു വര്‍ഷത്തിനു ശേഷം പൊലിസ് പിടിയിലായി. മഞ്ചേരി കോഴിക്കാട്ടുകുന്ന് താïിപ്പാറ വീട്ടില്‍ മിതോഷ്, പുല്‍പ്പറ്റ കാരാപറമ്പ് സ്വദേശി മൂലക്കടവന്‍ അലി എന്ന റഷീദലി എന്നിവരാണ് പിടിയിലായത്.
2016 ജനുവരിയില്‍ മഞ്ചേരി കോഴിക്കാട്ടുകുന്ന് സ്വദേശികളായ അസ്ലം, ഷാജഹാന് എന്നിവരെ രാത്രിയില്‍ വാളും കമ്പിവടിയും ഉപയോഗിച്ച് അടിച്ചും വെട്ടിയും വധിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പ്രതി മിതോഷ് സംഭവത്തിനു ശേഷം മൈസൂരു, ബാംഗളൂരു എന്നിവിടങ്ങളിലായി ഒളിവിലായിരുന്നു. ഇയാള്‍ മഞ്ചേരിയില്‍ എത്തിയിട്ടുïെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ എസ്.ബി കൈലാസ്നാഥും സംഘവും പിടികൂടുകയായിരുന്നു.
മറ്റു പ്രതികളായ കുത്തുകല്‍ പൊട്ടത്തില്‍ ബാസിത്ത്, കരുവമ്പ്രം പറമ്പന്‍ മുഹമ്മദ് ഫാസില്‍, അച്ചിപ്പിലാക്കല്‍ പുത്തന്‍പുരയില്‍ അജ്മല്‍, അച്ചിപ്പിലാക്കല്‍ വല്ലാഞ്ചിറ സവാദ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."