മാലിന്യസംസ്‌കരണ ശില്‍പശാലയില്‍ കലക്ടറുടെ അഭ്യര്‍ഥന 'കൂട്ടായി യത്‌നിക്കണം; മലപ്പുറത്തെ പ്രകൃതിവിഭവ സൗഹൃദ ജില്ലയാക്കണം'
മലപ്പുറം: മണ്ണും ജലവും മറ്റു പ്രകൃതിവിഭവങ്ങളും ഫലപ്രദമായി സംരക്ഷിച്ചു മലപ്പുറത്തെ പ്രകൃതിവിഭവ സൗഹൃദ ജില്ലയാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും കൂട്ടായി യത്‌നിക്കണമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയും ജില്ലാ ശുചിത്വമിഷനും സംയുക്തമായി സംഘടിപ്പിച്ച 'വരള്‍ച്ചാ നിവാരണം, മാലിന്യ സംസ്‌ക്കരണം' ഏകദിന ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തുകളുടെ പദ്ധതി രൂപീകരണത്തില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. പ്രകൃതിവിഭവങ്ങളെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ശീലിക്കണം. തൊഴിലുറപ്പു പദ്ധതി പ്രവര്‍ത്തനങ്ങളില്‍ മഴവെള്ള സംഭരണം, കിണര്‍ റീചാര്‍ജിങ് പദ്ധതി തുടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, അംഗങ്ങളായ സലീം കുരുവമ്പലം, പി.വി.എ മനാഫ്, പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ.കെ നാസര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ സി. അബ്ദുര്‍റഷീദ്, ഡോ. ജെ.ഒ അരുണ്‍, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഓഫിസര്‍ പി.സി ബാലഗോപാല്‍, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ പ്രീതി മേനോന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."