ലോകത്തെ ഏറ്റവും വലിയ അഗ്നിപര്‍വ്വതങ്ങള്‍ രൂപം കൊണ്ടതിങ്ങനെ
ലോകത്തെ ഏറ്റവും പഴയതും സജീവവുമായ ഹവായിലെ അഗ്നിപര്‍വ്വതങ്ങള്‍ എങ്ങനെ രൂപം കൊണ്ടു എന്ന 168 വര്‍ഷം പഴക്കമുള്ള നിഗൂഢതയ്ക്കവസാനമിട്ടുകൊണ്ട് ആസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി (അചഡ)യിലെ ഗവേഷകര്‍. ഈ അഗ്നിപര്‍വ്വതങ്ങളുടെ രൂപീകരണത്തിലേക്കു നയിച്ച റ്റ്വിന്‍ വോള്‍ക്കാനിക് ട്രാക്‌സ് ഉണ്ടാകാനിടയാക്കിയത് പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലെ ടെക്ടോണിക് പ്ലേറ്റുകളായ പസഫിക് പ്ലേറ്റുകളുടെ ചലനദിശയിലുണ്ടായ വ്യതിയാനമാണ്. മുപ്പതുലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായതാണിത്.
103 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പസഫിക് പ്ലേറ്റാണ് ഭൂമിയിലെ ഏറ്റവും വലിയ ടെക്ടോണിക് പ്ലേറ്റുകള്‍. റ്റ്വിന്‍ വോള്‍ക്കാനിക് ട്രാക്കുകളെക്കുറിച്ച് 1849 മുതലേ ശാസ്ത്രലോകത്തിന് അറിവുള്ളതാണ്. എന്നാല്‍ അതിന് പിന്നിലെ കാരണം അജ്ഞ്തമായിരുന്നു. സജീവ അഗ്നിപര്‍വ്വതങ്ങളുടേയും കടലിലാണ്ടുകിടക്കുന്ന പര്‍വ്വതങ്ങളുടേയും ശൃംഖലകള്‍ കാണപ്പെടുന്ന ഹവായിയുടെ ഉത്പത്തിയെക്കുറിച്ചറിയാനും ഈ പഠനം സഹായിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."