ശനിഗ്രഹത്തിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങളുമായി നാസ
ശനിഗ്രഹത്തിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. നാസയുടെ ബഹിരാകാശവാഹനമായ 'കാസിനി ' യുടെ അവസാന പര്യടനത്തോടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. മറ്റു ബഹിരാകാശ ഏജന്‍സികളില്‍ നിന്നും വ്യത്യസ്തമായി ശനിയുടെ ഉപഗ്രഹങ്ങളായ റിയോ, ടൈറ്റന് എന്നിവയെയും അതിന്റെ വളയങ്ങളെയും പ്രദര്‍ശിപ്പിക്കുന്ന തരത്തിലാണ് നാസയുടെ പുതിയ ചിത്രങ്ങള്‍.
കാസിനിയുടെ പര്യടനത്തിലെ വിവിധ ബിന്ദുക്കളില്‍ നിന്നും വ്യത്യസ്ത സമയങ്ങളിലായി എടുത്ത ചിത്രങ്ങള്‍ മെയ് 3 നാണ് ഏജന്‍സിക്ക് ലഭിക്കുന്നത്.
ഗ്രഹത്തിന്റെ ചുറ്റുമുള്ള പൊടിപടലങ്ങളും ചിതറിയ പാറക്കഷ്ണങ്ങളുമാണ് ചിത്രത്തില്‍ നിന്നും വ്യക്തമാകുന്നത്. ഇത് ഗ്രഹത്തില്‍ ജീവന് നിലനിന്നിട്ടുണ്ടായേക്കാമെന്ന സൂചന നല്കുന്നു.പുതിയ കണ്ടെത്തലുകള്‍ക്കു ശേഷം ഗ്രഹം ശാസ്ത്രനിരീക്ഷണത്തിലാണ്.
ജീവന് നിലനില്ക്കാന് ആവശ്യമായ പല നിര്മ്മാണശിലകളും ഇല്ല എന്ന സാഹചര്യത്തില്‍ ആറാം ഗ്രഹത്തിലെ ജീവനെ തേടിയുള്ള യാത്ര ശാസ്്്ത്രലോകം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ പുതിയ വിവരങ്ങള്‍ ശാസ്ത്രലോകത്തിന് ഒരു വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഹൈഡ്രജന്റെ അഭാവമാണ് പരീക്ഷണം അവസാനിപ്പിക്കാനുണ്ടായ കാരണം. ശനിയുടെ ഉപഗ്രഹങ്ങളിലൊന്നില്‍ ഹൈഡ്രജന്റെ സാന്നിധ്യം കണ്ടെത്തിയതോടുകൂടി പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ.
കാസിനിയുടെ പര്യടനം മെയ് 9 ന് ശനിയുടെ ഉത്തരധ്രുവത്തില്‍ നിന്നും ദക്ഷിണത്തിലേക്കുള്ള യാത്രയോടു കൂടി അവസാനിക്കുമെന്ന് ശാസ്ത്രലോകം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."