പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം: നസീമുദ്ദീന് സിദ്ദീഖിയെയും മകനേയും ബി.എസ്.പിയില്‍ നിന്ന് പുറത്താക്കി
ലഖ്നോ: ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് പാര്‍ട്ടി മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ മതേതര മുഖവുമായ നസീമുദ്ദീന് സിദ്ദീഖിയെയും മകനെയും പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് സിദ്ദീഖിയെയും മകന് അഫ്സലിനെയും പുറത്താക്കിയത്.
സിദ്ദീഖിക്ക് നിരവധി അറവുശാലകളില്‍ പങ്കാളിത്തമുണെന്നും ബിനാമി ഇടപാടുകളുണ്ടെന്നും ബി.എസ്.പി ജനറല്‍ സെക്രട്ടറിയും രാജസഭാംഗവുമായ സതീഷ് ചന്ദ്ര പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും അച്ചടക്കരഹിത നടപടികളും അംഗീകരിക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി അറിയിച്ചു.
കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുടെ മതേതര മുഖമായി 28 കാരനായ അഫ്സല് പ്രചാരണപരിപാടികളില്‍ സജീവമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."