ലാവലിന്‍ കേസ് പരിഗണിക്കുന്നതില്‍ സാവകാശം തേടി സിബിഐ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ സമയം സാവകാശം ആവശ്യപ്പെട്ട് സിബിഐ സുപ്രിംകോടതിയില്‍. രണ്ടാഴ്ച കൂടിയാണ് സമയം ആവശ്യപ്പെട്ടിരിക്കുന്നത്. വിശദമായ സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. കേസില്‍ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ ഈ നീക്കം.
സമയം ആവശ്യപ്പെട്ട് രണ്ട് വരി മാത്രമുള്ള കത്താണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. കേസില്‍ തെളിവുകളുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ തയാറാക്കാന്‍ രണ്ടാഷ്ച സമയം വേണമെന്നാണ് കോടതിയെ അറിയിച്ചിട്ടുള്ളത്. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിനാണ് കത്ത് കൈമാറിയിട്ടുള്ളത്.
എല്ലാ കേസുകള്‍ക്കുമൊടുവില്‍ നാളെ കേസ് ലിസ്റ്റ് ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് സിബിഐയുടെ ഈ നീക്കം. രണ്ട് കോടതികള്‍ അന്തിമ വിധി പറഞ്ഞ കേസില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ കേസില്‍ വാദം കേള്‍ക്കുവെന്ന് സുപ്രിംകോടതി മുന്‍പ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."