HOME
DETAILS

ദേശീയപാതാ വികസനം: കേരളം പടിക്ക് പുറത്തുതന്നെ

  
backup
May 27 2019 | 19:05 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%be-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%aa

 


തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതാ വികസനത്തിന് മുന്‍ഗണന നല്‍കാനുള്ള തീരുമാനം നടപ്പാക്കാതെ കേന്ദ്രം. ഇപ്പോഴും കേരളം പരിഗണന കുറഞ്ഞ ഹൈ ടു പട്ടികയിലാണുള്ളത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇടപെട്ട് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി എന്നായിരുന്നു വാദം.
കേന്ദ്രസര്‍ക്കാരുമായി ആലോചിച്ചശേഷം പരിഗണന കൂടിയ ഹൈ വണ്‍ വിഭാഗത്തില്‍ കേരളത്തെ ഉള്‍പ്പെടുത്താന്‍ നടപടിയെടുത്തെന്നും അവകാശവാദമുണ്ടായിരുന്നു. എന്നാല്‍, നഷ്ടപരിഹാരം വിതരണം ചെയ്യേണ്ടെന്നാണ് ഈ മാസം 15ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
ദേശീയപാതാ വികസനത്തില്‍ കേരളത്തെ ഒന്നാമതായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് അല്‍ഫോണ്‍സ് കണ്ണന്താനം കത്തയച്ചിരുന്നു. കാസര്‍കോട് മുതല്‍ പാറശാല വരെയുള്ള ദേശീയപാതയുടെ വികസനം മുന്‍ഗണനാ പട്ടികയില്‍ ഒന്നാമതായി പരിഗണിക്കണമെന്നാണ് കണ്ണന്താനം കത്തില്‍ ആവശ്യപ്പെട്ടത്. ദേശീയപാതാ വികസനം മുന്‍ഗണനാ പട്ടികയില്‍നിന്ന് കേരളത്തെ ഒഴിവാക്കിക്കൊണ്ടുള്ള വിജ്ഞാപനം നിതിന്‍ ഗഡ്കരി റദ്ദാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ദേശീയപാതാ വികസനത്തില്‍ കേരളത്തോട് യാതൊരു വിവേചനവും കേന്ദ്രസര്‍ക്കാര്‍ കാണിക്കില്ല. ദേശീയപാതാ വികസനത്തില്‍ കേരളം നേരിടുന്ന പ്രധാന വിഷയം ഭൂമിയേറ്റെടുക്കലാണ്. ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഉടന്‍ വ്യക്തത വരുത്തുമെന്നും നിതിന്‍ ഗഡ്കരി അറിയിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം:  സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു  

Business
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ അന്ത്യാജ്ഞലി അര്‍പ്പിച്ച് സഭ; സമാനതകളില്ലാത്ത ദുരന്തം, 1200 കോടിയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മാതൃഭൂമിയില്‍ ഒരു സ്ത്രീയും സുരക്ഷിതയല്ല; എംഡിക്ക് തുറന്ന കത്തെഴുതി വനിതാ മാധ്യമപ്രവര്‍ത്തക രാജിവച്ചു

Kerala
  •  2 months ago
No Image

സൈബര്‍ ആക്രമണം:  കടുത്ത വകുപ്പുകള്‍ ചുമത്തി മനാഫ് ഉള്‍പെടെയുള്ളവര്‍ക്കെതിരെ കേസ്, നടപടി അര്‍ജ്ജുന്റെ കുടുംബത്തിന്റെ പരാതിയില്‍

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി ക്യാംപില്‍ ഭീകര വ്യോമാക്രമണം; 18 മരണം, ഗസ്സയിലും ആക്രമണം ശക്തം

International
  •  2 months ago
No Image

തെക്കന്‍ ലബനാന് പുറമേ സെന്‍ട്രല്‍ ബെയ്‌റൂത്തിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍ 

International
  •  2 months ago
No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago