എന്‍.എസ്.എസ് നിലപാട് മുഖ്യമന്ത്രിയുടെ കരണക്കുറ്റിക്കുള്ള അടി: കൊടിക്കുന്നില്‍
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് പിന്തുണ യു.ഡി.എഫിന് ആയിരുന്നുവെന്ന് നിയുക്ത മാവേലിക്കര എം.പിയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ്. മുഖ്യമന്ത്രിയുടെ കരണക്കുറ്റിക്കുള്ള അടിയാണിത്. കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിച്ച 'മുഖാമുഖത്തില്‍' സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവേലിക്കര മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ഓഫിസില്‍ സ്വീകരിച്ചതിന് മാവേലിക്കര എന്‍.എസ്.എസ് യൂനിയന്‍ ഒന്നാകെ നേതൃത്വം പിരിച്ചുവിടുകയായിരുന്നു. ശബരിമലയില്‍ യുവതീപ്രവേശനം പാടില്ലെന്ന നിലപാടാണ് എന്‍.എസ്്.എസിന്. അതേ നിലപാടാണ് യു.ഡി.എഫിനും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസിന്റെ നിലപാട് വ്യക്തമായിരുന്നു. ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പരാജയം കോണ്‍ഗ്രസ് നേതൃയോഗം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."