അല്‍പേഷ് താക്കൂര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്
അഹമ്മദാബാദ്: കോണ്‍ഗ്രസ് മുന്‍ നേതാവും എം.എല്‍.എയുമായ താക്കൂര്‍ പ്രക്ഷോഭ നേതാവ് അല്‍പേഷ് താക്കൂര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്.
ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലുമായി ചര്‍ച്ച നടത്തിയ അല്‍പേഷ് താക്കൂര്‍ മറ്റുനാലുപേര്‍ക്കൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്നതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. രാധന്‍പൂര്‍ എം.എല്‍.എയായ അല്‍പേഷ് താക്കൂര്‍ രണ്ടുസഹപ്രവര്ത്തകര്ക്കൊപ്പം കഴിഞ്ഞ മാസമാണ് കോണ്‍ഗ്രസ് വിട്ടത്.
പാര്‍ട്ടി നേതൃത്വം താക്കൂര്‍ സമുദായത്തെ അവഗണിക്കുന്നെന്ന് ആരോപിച്ചാണ് അല്‍പേഷ് കോണ്‍ഗ്രസ് വിട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്താന് മണ്ഡലത്തില്‍ മത്സരിക്കാന്‍ അല്‍പേഷ് താല്പര്യം കാണിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് മുന്‍ എം.പി ജഗദീഷ് താക്കൂറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് അദ്ദേഹം കോണ്‍ഗ്രസുമായി അകന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് അല്‍പേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നതും മത്സരിച്ചു വിജയിച്ചതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."