പള്ളി ആക്രമണം; നാലുപേര്‍ പിടിയില്‍
ചവറ: കോവില്‍ത്തോട്ടം സെന്റ് ആന്‍ഡ്രൂസ് ദേവാലയ പള്ളിമേടയില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നാലുപേരെ ചവറ പൊലിസ് പിടികൂടി.
ചവറ പയ്യലക്കാവ് പുത്തന്‍വീട്ടില്‍ നോബിള്‍ (27), കോവില്‍ത്തോട്ടം അറയ്ക്കല്‍ വീട്ടില്‍ ആല്‍ബി (33), കുളങ്ങരഭാഗം പുഷ്പമംഗലത്ത് ജോണ്‍സണ്‍(30), ചെറുശേരി ഭാഗം ഡെയ്‌സി മന്ദിരത്തില്‍ ജോയി (30) എന്നിവരെയാണ് എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞ 29ന് രാത്രി പള്ളിമേടയുടെ മുന്‍ വശത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വിയും ചെടിച്ചട്ടികളും ഇവര്‍ തകര്‍ത്തിരുന്നു. മദ്യപിച്ചെത്തിയ സംഘം അസഭ്യം പറഞ്ഞ് തുടരെ പള്ളിമേടയിലെ കതകിനടിക്കുകയും മുന്‍ വശത്ത് വെച്ചിരുന്ന ചെടിച്ചട്ടികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് സി.സിടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."