HOME
DETAILS

ഹത്രാസ് കേസ് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം

  
backup
October 15 2020 | 14:10 PM

hathras-muder-case-issue-123

ന്യൂഡല്‍ഹി: ഹത്രാസ് കേസില്‍ സുപ്രിംകോടതി മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണമോ എസ്.ഐ.ടി അന്വേഷണമോ വേണമെന്നാവശ്യപ്പെട്ടുള്ള ഹരജി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് വിധി പറയാനായി മാറ്റി. കേസ് പരിഗണിക്കവെ ഹൈക്കോടതി മേല്‍നോട്ടം വഹിച്ചാലും മതിയല്ലോയെന്ന നിരീക്ഷണവും ചീഫ് ജസ്റ്റിസ് നടത്തി.

അവിടെ പരാതിയുണ്ടാകുകയാണെങ്കില്‍ സുപ്രിംകോടതിയില്‍ വരാമല്ലോയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലെ കോടതിയിലേക്ക് മാറ്റണമെന്ന് കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക സീമാ കുശ്‌വാഹ വാദത്തിനിടെ ആവശ്യപ്പെട്ടു. ഇതിനിടെ ഇടപെട്ട പ്രതികളിലൊരാളുടെ അഭിഭാഷകനായ സിദ്ധാര്‍ഥ് ലൂത്ര തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് അറിയിച്ചു.

എന്നാല്‍ പ്രതിയുടെ അഭിഭാഷകനെ ഈ ഘട്ടത്തില്‍ കേസില്‍ ഇടപെടാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് അതിനെ എതിര്‍ത്തു. അന്വേഷണം പുരോഗമിക്കുന്ന ഒരു കേസില്‍ പ്രതിക്ക് പറയാനുള്ളത് കോടതി കേള്‍ക്കേണ്ട കാര്യമില്ലെന്നായിരുന്നു ഇന്ദിരാ ജയ്‌സിങിന്റെ നിലപാട്.
കേസില്‍ ഇപ്പോള്‍ തന്നെ കൃത്രിമം നടന്നിട്ടുണ്ടെന്നും ശരിയായ രീതിയിലല്ല എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഇന്ദിരാ ജയ്‌സിങ് ചൂണ്ടിക്കാട്ടി.
ഏതെങ്കിലും ഭരണഘടനാ കോടതി തന്നെ കേസിന് മേല്‍നോട്ടം വഹിക്കണം. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം. സാക്ഷികളെ സംരക്ഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എടുത്ത നടപടി തൃപ്തികരമല്ല. അവര്‍ക്ക് സി.ആര്‍.പി.എഫ് സംരക്ഷണം നല്‍കണം. സര്‍ക്കാരിനെതിരേ പെണ്‍കുട്ടിയുടെ കുടുംബത്തിന് പരാതിയുണ്ട്.

പീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു. കുടുംബത്തിലെ ബാക്കിയുള്ളവര്‍ എത്രത്തോളം സുരക്ഷിതരാണെന്നു നമുക്കറിയില്ല. അതിനാല്‍ കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ നിന്ന് മാറ്റുകയെന്നത് അനിവാര്യമാണെന്നും ഇന്ദിരാ ജയ്‌സിങ് ചൂണ്ടിക്കാട്ടി. സി.ആര്‍.പി.എഫ് സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പില്ലെന്നായിരുന്നു ഉത്തര്‍പ്രദേശ് ഡി.ജി.പിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ മറുപടി. പ്രതികള്‍ക്ക് നീതിപൂര്‍വമായ വിചാരണ ഉറപ്പുവരുത്തണമെന്ന് ഇതിനിടെ സിദ്ധാര്‍ഥ് ലൂത്ര ആവശ്യപ്പെട്ടെങ്കിലും നിങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുന്നില്ലെന്നും പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനുമായിരുന്നു കോടതിയുടെ മറുപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago