സന്ദേശത്തില്‍ കര്‍ണാടക പി.എസ്.സി; സാങ്കേതിക പിഴവെന്ന് പി.എസ്
.സി
തിരുവനന്തപുരം: ചില കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ് സന്ദേശത്തില്‍ കേരളാ പി.എസ്.സി എന്നതിനു പകരം കര്‍ണാടക പി.എസ്.സിയെന്ന് തലക്കെട്ട് വരുന്നത് ആന്‍ഡ്രോയിഡ് അപ്ലിക്കേഷനില്‍ സംഭവിച്ച പിഴവെന്ന് പി.എസ്.സി.
ഉദ്യോഗാര്‍ഥികള്‍ ഉപയോഗിക്കുന്ന ഫോണുകളുടെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ കെ.പി.എസ്.സി. എന്നതിനുപകരം കര്‍ണാടക പി.എസ്.സി എന്ന് കോഡ് ചെയ്യപ്പെട്ടിരിക്കുന്നതിനാലാണ് ഇത്തരത്തില്‍ തെറ്റായി അറിയിപ്പ് ലഭിക്കുന്നത്. ഇക്കാര്യത്തില്‍ തിരുത്ത് വരുത്തണമെന്ന് ആവശ്യപ്പെട്ട് മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മാണ കമ്പനികള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ എസ്.എം.എസ് ലഭിച്ചാലുടന്‍ അവരവരുടെ പ്രൊഫൈല്‍ സന്ദേശങ്ങള്‍, ഇ.മെയില്‍ എന്നിവ കൂടി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും പി.എസ്.സി അറിയിച്ചു. വിവിധ തസ്തികകളുടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകള് മാത്രമാണ് എസ്.എം.എസ്, പ്രൊഫൈല്‍, ഇ.മെയില്‍ സന്ദേശങ്ങള്‍ മുഖേന ഉദ്യോഗാര്‍ഥികളെ അറിയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."