HOME
DETAILS

ജ്ഞാന സപര്യ തീര്‍ത്ത പി.സി കുഞ്ഞാലന്‍കുട്ടി മുസ്ലിയാര്‍

  
backup
October 16 2020 | 05:10 AM

pc-kunclakutty-musliyar-life-story123

 

ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തില്‍ അവഗാഹം നേടിയ പ്രതിഭാശാലിയായിരുന്നു മര്‍ഹും പി.സി കുഞ്ഞാലന്‍കുട്ടി മുസ്ല്യാര്‍. 1931 ല്‍ ജനുവരി 8 ന് അയഞ്ചേറ്റ്‌പൊയില്‍ അഹ്മദ്-\- പട്ടിണിച്ചാലില്‍ ഖദീജ ദമ്പതികളുടെ മകനായി ജനിച്ചു. ദീനീ രംഗത്ത് പ്രാഥമിക പഠനം ഇടത്തില്‍ അബ്ദുള്ള മുസ്ലിയാര്‍ ചെറുവോട്ട്, കുന്നത്ത് കുഞായിന്‍കുട്ടി മുസ്ലിയാര്‍ എന്നിവരില്‍ നിന്നാണ് കരസ്ഥമാക്കിയത്. വെണ്ണക്കോട് സ്‌കൂളിലാണ് ഭൗതിക പഠനം നടത്തിയത്. ചെറുപ്രായത്തില്‍ തന്നെ ഉപ്പയും ഉമ്മയും മരണപ്പെട്ടു. കുടുംബത്തിലെ കാരുണ്യ സ്പര്‍ശിയായ ചിലരുടെ സ്‌നേഹത്തില്‍ തികച്ചും അനാഥയായിത്തന്നെയായിരുന്നു പിന്നീടുള്ള ജീവിതം. പ്രധാന ഉസ്താദായ ഇടത്തില്‍ അബ്ദുല്ല മുസ്ലിയാരുടെ ഉപദേശവും പ്രചോദനവുമാണ് ഉപരിപഠനാര്‍ത്ഥം അണ്ടോണ്ടയില്‍ ദര്‍സില്‍ ചേര്‍ന്ന് പഠിക്കാന്‍ കാരണമായത്. 1949 ഒക്ടോബര്‍ 21ന് പണ്ഡിതനും സൂഫിവര്യനുമായ കുന്നുമ്മല്‍ പണ്ഡിത കുടുബത്തിലെ പോക്കര്‍ക്കുട്ടി മുസ്ലിയാരുടെ കൂടെ അണ്ടോണയില്‍ ദര്‍സീ ജീവിതം തുടങ്ങുകയായിരുന്നു. മുമ്പ് ഒരു വര്‍ഷം കച്ചവടവും നടത്തിയിട്ടുണ്ട്.

കുറഞ്ഞ കാലം പോക്കര്‍ കുട്ടി മുസ്ലിയാരുടെ കൂടെ അണ്ടോണ്ടയില്‍ കഴിയുന്നതിനിടെ നഹ്‌വ് അല്‍ഫിയയുടെ കുറഞ്ഞ ഭാഗമെല്ലാം പഠിച്ചു. ഉസ്താദായ പോക്കര്‍ കുട്ടി മുസ്ലിയാരുടെ അനുജന്‍ അണ്ടോണ അബ്ദുല്ല മുസ്ലിയാര്‍ വെല്ലൂരില്‍ നിന്ന് എം.എഫ്.ബി ബിരുദമെടുത്ത് വന്നപ്പോള്‍ ജേഷ്ടനായ പോക്കര്‍ കുട്ടി മുസ്ലിയാര്‍ വാവാട്ട് പള്ളിയിലേക്ക് പോവുകയും ഉന്നത ദര്‍സ് തുടങ്ങാനായി അനുജന്‍ അബ്ദുല്ല മുസ്ലിയാരെ അണ്ടോണയില്‍ സ്ഥിരപ്പെടുത്തുകയും ചെയ്തു. എട്ട് വര്‍ഷക്കാലം അണ്ടോണ അബ്ദുല്ല മുസ്‌ലിയാരുടെ ശിഷ്യനായി പഠിക്കുകയായിരുന്നു.

1959ല്‍ അസുഖം മൂര്‍ച്ചിച്ചതിനാല്‍ കോഴിക്കോട് ആശുപത്രിയിലും 1972 ല്‍ തുടരെ 18 ദിവസം കലികറ്റ് നഴ്സിംഗ് ഹോമിലും കിടക്കേണ്ടി വരുകയും രോഗം സുഖപ്പെടാന്‍ ഓപറേഷന്‍ നിര്‍ബ്ബന്ധമാണെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയും ചെയതു. എന്നാല്‍ പ്രാര്‍ത്ഥനയുടെ ഫലമായി ഓപ്പറേഷന്‍ കൂടാതെ സുഖപ്പെടുകയാണുണ്ടായത്.


അണ്ടോണയില്‍ പഠിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ 1956 ല്‍ തന്റെ ഗുരുവിനോടൊപ്പം വിശുദ്ധ ഹജജിന്ന് പോകാന്‍ ഒരവസരവും കിട്ടി. 1956 മെയ് 14ന് യാത്ര പുറപ്പെടുകയും 1956 ആഗസ്റ്റ് 10ന് തിരിച്ചെത്തുകയും ചെയ്ത. അതിന്ന് ശേഷമാണ് വലിയ കിതാബുകളൊക്കെ ഉസ്താദില്‍ നിന്ന് ഓതി പഠിച്ചത്. തന്റെ കുടുംബ സ്വത്തില്‍ നിന്ന് കിട്ടിയ വിഹിതം സഹോദരിക്ക് 1500 രൂപക്ക് കൈമാറ്റം ചെയ്താണ് ഹജജ് യാത്രക്കുള്ള പണം കണ്ടെത്തിയത്.

പി.സി ഉസ്താദിനെ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ ഉപരിപഠനത്തിനയക്കാന്‍ സൈനുല്‍ ഉലമാ അണ്ടോണ അബ്ദുള്ള മുസ്ലിയാര്‍ അതിയായി ആഗ്രഹിച്ചിരുന്നെങ്കിലും രോഗവും മറ്റും കാരണം കഴിയാതെ വരുകയാണുണ്ടായത്. ഹജ്ജ് യാത്രക്ക് ശേഷം 1956 ഡിസംബര്‍ 16ന് അയഞ്ചേറ്റ് പൊയില്‍ ചേക്കുട്ടിഹാജിയുടെ മകള്‍ ഖദീജയെ (ഹജ്ജുമ്മ ) വിവാഹം ചെയ്ത.


മുഹമ്മദ് ഫൈസി, ഉബൈദുള്ള ഫൈസി,യൂസുഫ് ഫൈസി, ഇസ്ഹാഖ്,ആയിശ,ഖദീജ,ഫാത്വിമ
സൗധാ ബീവി,മരണപ്പെട്ടു പോയ മുഹമ്മദ് അബ്ദുല്ല, ഖദീജ എന്നിങ്ങനെ പത്ത് മക്കളാണ് ഉസ്താദിന്റെ കുടുംബം.എന്‍. അബ്ദുല്ല ഫൈസി നടമ്മല്‍ പൊയില്‍,ഇ.അഹമ്മദ് കുട്ടി ഫൈസി വെണ്ണക്കോട്,കുഞ്ഞി മായിന്‍ സഖാഫി പുള്ളാവൂര്‍,ഇബ്‌റാഹിംകുട്ടി ദാരിമി നടമ്മല്‍ പൊയില്‍ എന്നിവര്‍ ജാമാതാക്കളാണ്.

ഹജ്ജ് യാത്രക്ക് ശേഷമാണ് പ്രധാനപ്പെട്ട കിതാബുകളൊക്കെ അണ്ടോണ ഉസ്താദില്‍ നിന്ന് പഠിച്ചെടുത്തത്. 1966 ല്‍ അഹ്മദ് അബൂബക്കര്‍ മുസ്ലിയാരുടെ (മലയമ്മ) അരികില്‍ നിന്ന് റിസാല ,തസ്‌റീഹുല്‍ അഫ്‌ലാഖ് ഉഖ്‌ലൈദിസ് എന്നീ കിതാബുകള്‍ ഓതിപ്പഠിച്ചു. അണ്ടോണ അബ്ദുള്ള മുസ്ലിയാര്‍ റബീഉല്‍ അവ്വല്‍ രണ്ടാം വെള്ളിയാഴ്ച പുതിയോത്ത് ഖുതുബ നിര്‍വ്വഹിക്കാന്‍ ഉസ്താദിനെ ഏല്‍പിക്കുകയായിരുന്നു.അന്നു മുതല്‍ പുതിയോത്ത് ഖതീബാവുകയും 1997 ജൂലായ് 10ന് മരിക്കുന്നത് വരെ തുടരുകയും ചെയ്തു. അണ്ടോണയില്‍ പഠിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ തന്നെ ഉസ്താദിന്റെ നിരദേശ പ്രകാരം പുനൂരിനടുത്ത ഇയ്യാട് എന്ന പ്രദേശത്ത് ദര്‍സ് നടത്തിയിട്ടുണ്ട്.45 രൂപയായിരുന്നു ശമ്പളം. റമളാനിന് ശേഷം വീണ്ടും ഇയ്യാട്ടെ ദര്‍സ് തുടരാന്‍ ഉസ്താദും നാട്ടുകാരും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തുടങ്ങാനുള്ള ഒരുക്കത്തിനിടെ പുതിയോത്തു കാര്‍ പുതിയോത്ത് തന്നെ ദര്‍സ് ആരംഭിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നാല് വര്‍ഷം യാതൊരു തകരാറും കൂടാതെ ഖത്തീബായി തുടര്‍ന്നപ്പോഴുണ്ടായ ആ നല്ല സ്‌നേഹ ബന്ധം കണക്കിലുടുത്ത് പുതിയോത്തു കാരുടെ ആവശ്യം നിരസിക്കാനായില്ല. തുടര്‍ന്ന് പുതിയോത്ത് പള്ളിയില്‍ ഉസ്താദിന്റെ നേതൃത്യത്തില്‍ ദര്‍സ് ആരംഭിക്കുകയായിരുന്നു.35 രൂപയായിരുന്നു ശമ്പളം നല്‍കിയിരുന്നത്.ഇന്നും ആ പവിത്രമായ ദര്‍സ് തന്റെ പ്രധാന ശിഷ്യന്‍മാരില്‍ ഒരാളായ മുഹമ്മദ് ഫൈസിയുടെ നേതൃത്യത്തില്‍ മുറിയാതെ തുാര്‍ന്ന് വന്നിട്ടുണ്ട്. കൂടാതെ ഉസ്താദ് സ്മാരക ഖുര്‍ആന്‍ ഹിഫ്‌ള് കോളേജും മത ഭൗതിക സമന്വയ വാഫീ കോളേജും കുറ്റമറ്റതായിത്തന്നെ നടന്നു വരുന്നു.

നാല് പതിറ്റാണ്ട് കാലം ദര്‍സ് കൊണ്ടും ദീനീ ദഅവത്ത് കൊണ്ടും ജ്വലിച്ചു നിന്നപ്പോള്‍ നിരവധി പ്രഗല്‍ഭരെയാണ് ഉസ്താദ് ദീനിന്ന് സമ്മാനിച്ചത്. ഓമശ്ശേരിയിലെ കെ.വി മുഹമ്മദ് മുസ്‌ലിയാര്‍, മര്‍ഹും മലയമ്മ മുഹമ്മദ് മുസ്ലിയാര്‍, മര്‍ഹുംകാതിയോട് പി.ടി അബൂബക്കര്‍ മുസ്ലിയാര്‍,നടമ്മല്‍ അബ്ദുല്ല മുസ്ലിയാര്‍, എ.യ മുഹമ്മദ് ഫൈസി,ഇടത്തില്‍ അഹമ്മദ് കുട്ടി ഫൈസി, മര്‍ഹും കതിരോടന്‍ മുഹമ്മദ്മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ശിഷ്യന്‍മാരിലെ പ്രഗല്‍ഭരാണ്.

ഈ കാലയളവില്‍ പുതിയോത്തും പരിസരങ്ങളിലും കൈവന്നിട്ടുള്ള വൈഞ്ജാനിക പുരോഗതിയും ദീനീ ചിട്ടയും ഇന്നും നിലനില്‍ക്കുന്നുണ്ട്. പി.സി ഉസ്താദിന്റെ കീഴില്‍ നിന്ന് അറിവ് നുകരാനും ഉപദേശം കേള്‍ക്കാനും ഭാഗ്യം സിദ്ധിച്ചവരാണ് നാട്ടുകാരിലധികവും. ദൂരങ്ങളില്‍ നിന്നെത്തുന്ന വലിയ മുതഅല്ലിമീങ്ങള്‍ക്ക് പുറമെ പകലും രാത്രിയുമായി നാട്ടുകാരായ നിരവധി പഠിതാക്കള്‍ ദര്‍സില്‍ ചേര്‍ന്നിരുന്നു.നാട്ടിലും മറുനാട്ടിലുമെല്ലാം വീടിന്നും കിണറിന്നും സ്ഥാനനിര്‍ണ്ണയം നടത്തി കുറ്റിയിടാനും ചില പ്രയാസങ്ങള്‍ക്ക് സമാധാന കാരണങ്ങള്‍ തേടി വെള്ളം മന്ത്രിച്ചു കിട്ടാനുമൊക്കെ ഉസ്താദിനെയായിരുന്നു ആശ്രയിച്ചിരുന്നത്. 1967 മുതലാണ് വീടിന്നും കിണറിന്നും സ്ഥാനനിര്‍ണ്ണയം നടത്തിത്തുടങ്ങിയത്.

21/11/1965 ല്‍ മഹാനായ ഖുതുബി മുഹമ്മദ് മുസ്‌ലിയാരില്‍ നിന്ന് ഹദ്ദാദ് റാതീബിന്റെയും സുമ്മിന്റെയും (വിഷബാധക്കുള്ള മന്ത്രത്തിന്റെ സമ്മതം) ഇജാസത്ത് നേരിട്ട് കരസ്ഥമാക്കിയിരുന്നു.
1966 ല്‍ അണ്ടോണഉസ്താദിനോടൊപ്പം ആലുവ അബൂബക്കര്‍ മുസ്ലിയാരെയും 7/11/1968ല്‍ കണ്ണിയത്തു സ്താദിനെയും സന്ദര്‍ശിച്ച് ദുആ ചെയ്യിപ്പിച്ചിട്ടുണ്ട്. 1968 നവമ്പര്‍ 8 ന് നടമ്മല്‍ പൊയില്‍ ജുമുഅ ആരംഭിക്കുകയും മാസത്തില്‍ ഒരു ഖുതുബ ഉസ്താദ് നിര്‍വ്വഹിക്കാമെന്ന് ഏല്‍കുകയും ചെയ്തു. സൗമ്യവും രസകരവുമായ പെരുമാറ്റത്തിലൂടെ നാട്ടുകാരുടെ മനം കവര്‍ന്നെടുത്ത ഉസ്താദിനെ ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും നിറഞ്ഞ ഹൃദയങ്ങളെ കൊണ്ടാണ്ട് നാട്ടുകാര്‍ സ്വീകരിച്ചിട്ടുള്ളത്.

വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ദിക്‌റുകള്‍ ചൊല്ലി പുതിയോത്തേക്ക് നടന്ന് വരുമ്പോള്‍ തിരിഞ്ഞും മറിഞ്ഞും നോക്കാതെ പള്ളിയിലെത്തുംവരെ താഴ്മയോടു കൂടിയുള്ള ആ നടത്തം ഗാംഭീര്യമുണര്‍ത്തുന്നതായിരുന്നു. ജാതി മത ഭേദമന്യേ ഉസ്താദിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയതിരുന്നു. പട്ടിണിച്ചാലിലെ മൊലിയാര്‍ എന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞിരുന്നത്. മൊലിയാര്‍ പറഞ്ഞു എന്ന് കേട്ടാല്‍ സംശയിക്കേണ്ടതില്ല, അത് ഉസ്താദ് തന്നെയായിരിക്കും.


മടവൂര്‍ സി.എം അബൂബക്കര്‍ മുസ്ലിയാരുമായി (വലിയ്യു ള്ളാഹി) അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് ഉസ്താദ്. ഒരു ദിവസം ഉസ്താദ് പുതിയോത്ത് പള്ളിയില്‍ വരികയും മഖ്ബറയില്‍ നിന്ന് കുറേ സമയം പ്രാര്‍ത്ഥിക്കുകയും ചെയ്ത ശേഷം ഉസ്താദിന്റെ അരികില്‍ വന്ന് പല കാര്യങ്ങളും സംസാരിച്ചു ചില തമാശകളൊക്കെ പറഞ്ഞു. കിതാബുകളുടെ പേര് പറഞ്ഞ് ഓതിക്കൊടുക്കാന്‍ ഇജാസത്ത് നല്‍കി. കൂട്ടത്തില്‍ നിങ്ങള്‍ ഇവിടെ തന്നെ നിലകൊള്ളണമെന്നും നിര്‍ദ്ദേശിച്ചു. അതിനിടെ ഉസ്താദിനോടായി ഇങ്ങിനെ പറഞ്ഞു. എനിക്ക് മൂന്ന് വയസ്സായിട്ടും പ്രായത്തിനൊത്ത് സംസാരം കുറവുള്ള ഒരു മകനുണ്ട്. ഉടനെ അവിടെ ഉണ്ടായിരുന്ന ഒരു നുറുക്കെടുത്ത് മന്ത്രിച്ചു നല്‍കുകയും ഇത് തീറ്റിക്കാന്‍ നിരഷിക്കുകയും ചൈതു പിന്നീട് ആ മകന്ന് ഉദ്ധേശിച്ച പോലെ സംസാരശേഷി വര്‍ദ്ധിക്കുകയുണ്ടായി.ആ നുറുക്ക് തിന്ന മൂന്ന് വയസ്സുകാരനാണ്‍ ഇന്ന് പുതിയോത്ത് പള്ളിയിലെ സുസമ്മതനായ ഖത്തീബ് ഉബൈദുള്ള ഫൈസി.

വെറ്റില മുറുക്കി ചുണ്ട് ചുവന്നിട്ടിള്ള വെളുത്ത് മെലിഞ്ഞ ശരീര പ്രകൃതിയും അതിന്ന് മാറ്റ് കൂട്ടുന്ന പുഞ്ചിരിയും മറ്റ് സല്‍ഗുണങ്ങളും ഒത്തിണങ്ങിയ ഉസ്താദിന്റെ ജീവിത ശൈലി തീര്‍ത്തും മാതൃകാപരമായിരുന്നു.ആരാധന കര്‍മ്മങ്ങളില്‍ പോലും തന്റെ പിന്നിലുള്ളവരെ വെറുപ്പിക്കാത്ത പ്രകൃതം. നിസ്‌കാരമോ പ്രാര്‍ത്ഥനയോ ഒരിക്കലും ദീര്‍ഘിച്ചതായിക്കണ്ടിട്ടില്ല. അള്ളാഹുവിന്റെ ശിക്ഷയെക്കുറിച്ച് ഉണര്‍ത്തിയും കാരുണ്യത്തില്‍ ആഗ്രഹിപ്പിച്ചും കൊണ്ടായിരുന്നു നസ്വീഹത്ത് നടത്തിയിരുന്നത്. ചോദ്യകര്‍ത്താക്കളുടെ ചോദ്യത്തിനനുസരിച്ചുള്ള സത്യമായ രസകരമായ മറുപടി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവും ഫത്‌വാ കമ്മിറ്റി അംഗവുമായിരുന്നു.
പുതിയോത്ത,് മുണ്ടുപാറ, മുണ്ടോട്ട,് വെണ്ണക്കോട്, നടമ്മല്‍ പൊയില്‍, വെള്ളാരംചാലില്‍, മലയമ്മ തുടങ്ങി ഒട്ടേറെ മഹല്ലുകളില്‍ ഖാളിയായിരുന്നു ഉസ്താദ്. പല മസ്അലകളും അറിയാനായി വിവിധ സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ എത്താറുണ്ടായിരുന്നു. കര്‍മ്മശാസ്ത്രത്തിലെ ഏതേത് ചോദ്യങ്ങള്‍ക്കും മറുപടി കൊടുക്കുന്നതില്‍ മികവ് കാട്ടിയിരുന്നു. പഠിച്ചത് ജീവിതത്തില്‍ ആദ്യമേ പകര്‍ത്തിക്കാണിച്ചാണ് ഉസ്താദിന്റെ ജീവിതരീതി. വാങ്ങല്‍ കൊള്ളല്‍ തുടങ്ങി എല്ലാ ഇടപാടുകളിലും ദീനീ നിയമങ്ങള്‍ പാലിച്ചായിരുന്നു നടത്തിയിരുന്നത്. വിനയാന്വിതനും ശാന്തശീലനുമായ ഉസ്താദ് സത്യം തുറന്ന് പറയുന്നതില്‍ അല്‍പം പോലും ശങ്കിച്ചിരുന്നില്ല. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്ന് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. നുസ്‌റത്ത് എന്ന് പേരിലുള്ള ഒരു സംഘത്തിന്റെ മുഖ്യകാര്യദര്‍ശിയായിരുന്നു. 1955 ല്‍ പുനത്തില്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ ശ്രമം കൊണ്ട് സ്ഥാപിതമായ പാടത്തില്‍ അബൂബക്കര്‍, വാഴപ്പറമ്പില്‍ അയമ്മദ്(എരഞ്ഞിക്കോടന്‍)
കുവ്വപ്പോയില്‍ അഹമ്മദ് കുട്ടി ഹാജി എന്നിവര്‍ അംഗങ്ങളായിട്ടുള്ള നുസ്‌റത്ത് എന്ന കാരുണ്യ പ്രവര്‍ത്തന കൂട്ടായ്മയുടെ സിക്രട്ടറിയായി ചുമതലയേറ്റ് പ്രവര്‍ത്തിച്ചു പോന്നിട്ടുണ്ട്.
ഹദിയയായി കിട്ടുന്നതിന്റെ അഞ്ച് ശതമാനം പാവപ്പെട്ടവര്‍ക്കായി ഒരു പ്രത്യേക പെട്ടിയിലിട്ട് സൂക്ഷിക്കുക പതിവായിരുന്നു.

ആദ്യകാലങ്ങളില്‍ ദര്‍സ് കുട്ടികള്‍ക്കുള്ള ചായയുടെ വകയുള്ള ഫണ്ടും സ്വരൂപിച്ച് കൈകാര്യം ചെയ്തതും ഉസ്താദ് തന്നെയായിരുന്നു. 1997ല്‍ രോഗബാധിതനാവുകയും റബീഉല്‍ അവ്വല്‍ 4 മിഥുനം 26 വ്യാഴം വൈകുന്നേരം 6 മണിക്ക് വഫാത്താവുകയും ചെയ്തു. വെള്ളിയാഴ്ച 11 മണിക്ക് പുതിയോത്ത് പള്ളിയുടെ മുന്‍ വശത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. അന്നു മുതല്‍ ഇന്ന് വരെ സുബ്ഹി നിസ്‌കാരാനന്തരം ഖബ്‌റിങ്ങല്‍ വെച്ച് പ്രാര്‍ത്ഥന നടന്നു വരുന്നുണ്ട് ഉസ്താദിന്റെ നിഴലായി നിന്ന് പ്രവര്‍ത്തിച്ച പി.സി അബൂബക്കര്‍ മുസ്ലിയാരുടെ ഖബറും തൊട്ടരികത്ത് തന്നെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  13 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  13 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  13 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  13 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  13 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  13 days ago