HOME
DETAILS

പാപമോചനത്തിന്റെ പത്തില്‍ ഭക്തിസാന്ദ്രമായി ഹറമുകള്‍

  
backup
May 27 2019 | 21:05 PM

%e0%b4%aa%e0%b4%be%e0%b4%aa%e0%b4%ae%e0%b5%8b%e0%b4%9a%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d

 

മക്ക/മദീന: വിശുദ്ധ റമദാന്‍ അതിന്റെ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചതോടെ ജനലക്ഷങ്ങളാല്‍ വീര്‍പ്പുമുട്ടി ഇരുഹറമുകളും. പാപമോചനത്തിന്റെ പത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവസാന പത്ത് നാളുകളിലേക്ക് പ്രവേശിച്ചതോടെ ഹറമുകളില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷമാണ്.


പുണ്യം ആഗ്രഹിക്കുന്ന വിശ്വാസ ലക്ഷങ്ങളുടെ എല്ലാ വഴികളും ഇപ്പോള്‍ മക്കയിലേക്കും മദീനയിലേക്കുമാണ്. കൂടുതല്‍ പുണ്യം പ്രതീക്ഷിച്ച് വിശുദ്ധ ഉംറ നിര്‍വഹിക്കാനും രാത്രിയിലെ മണിക്കൂറുകള്‍ നീണ്ട പ്രാര്‍ഥനയില്‍ പങ്കെടുക്കാനും ഇഅ്തികാഫ് (ഭജനമിരിക്കല്‍) ഇരിക്കാനുമായി വിശ്വാസികള്‍ ഇവിടേക്ക് ഒഴുകുകയാണ്. റമദാന്‍ അവസാനിക്കാറായതോടെ വിദേശ തീര്‍ഥാടകരുടേയും ആഭ്യന്തര തീര്‍ഥാടകരുടേയും ഒഴുക്കിനാല്‍ ഇരുഹറമുകളിലെയും സാധാരണ നിസ്‌കാരത്തിനും തറാവീഹിനും നല്ല തിരക്കാണ് അനുഭവപ്പെടുന്നുത്.
27, 29 രാവുകളിലും അവസാന വെള്ളിയാഴ്ചയും മക്കയും മദീനയും ജന നിബിഡമാകും. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായതിനാല്‍ അതിന നുസരിച്ച് സ്വദേശി തീര്‍ഥാടക വര്‍ധനവും ഉണ്ടായേക്കും.
മക്കയിലെ വിശുദ്ധഹറം പള്ളിയിലും മദീനയിലെ മസ്ജിദുന്നബവിയിലും മറ്റു ആരാധനാകര്‍മങ്ങള്‍ക്ക് പുറമെ ഇഅ്തികാഫ് ഇരിക്കുന്നതിന് മാത്രമായി വിശ്വാസികള്‍ എത്തിച്ചേരുന്നുണ്ട്.


ഇഅ്തികാഫ് ഇരിക്കുന്നവരുടെ വ്യക്തിപരമായ വസ്തുക്കള്‍ സൂക്ഷിക്കുന്നതിനു വേണ്ടി ഹറംകാര്യ വകുപ്പ് ലോക്കറുകള്‍ അനുവദിച്ചിട്ടുണ്ട്. പ്രത്യേകം തയാറാക്കിയ സ്ഥലങ്ങളില്ലാതെ ഇഅ്തികാഫ് ഇരിക്കുന്നവരെ അധികൃതര്‍ തടയും. മദീനയിലും പ്രവാചക പള്ളിക്കു മുകളില്‍ പ്രത്യേകം സ്ഥലം സജ്ജമാക്കിയിട്ടുണ്ട്.


തീര്‍ഥാടകരുടെ ഒഴുക്ക് ശക്തിപ്പെട്ടതോടെ സുരക്ഷാവിഭാഗം പഴുതടച്ച സംവിധാനങ്ങളാണ് ഒരുക്കിയത്. കവാടങ്ങളിലും വഴികളിലും മുറ്റങ്ങളിലുമെല്ലാം പൊലിസുകാരെ വിന്യസിച്ചു.
വഴിയിലെ കിടത്തവും ഇരുത്തവും കര്‍ശനമായി തടഞ്ഞു.വിശുദ്ധ ഹറമിലെത്തുന്ന വിശ്വാസികള്‍ക്ക് അത്താഴ ഭക്ഷണം നല്‍കാന്‍ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനും ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരനും നിര്‍ദേശിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  14 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  14 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  14 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  14 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  14 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  14 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  14 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  14 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  14 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  14 days ago