പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു
കാസര്‍കോട്: നഗരത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ആറു കടകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. നഗരത്തിലെ കെ.പി.ആര് റോഡ്, ബാങ്ക് റോഡ്, എം.ജി റോഡ്, പുതിയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ പത്തോളം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണു ചിക്കന്‍ വിഭവങ്ങള്‍, ചോറ്, നൂഡില്‍സ് എന്നിവ പിടികൂടിയത്.
പരിശോധനയ്ക്ക് കാസര്‍കോട് നഗരസഭ ആരോഗ്യ വകുപ്പ് സൂപ്രണ്ട് പി. ബിജുവിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മധുസൂദനന്, സി.കെ രവി, ജെ.എച്ച്.ഐ സുധീര്‍ സംബന്ധിച്ചു.
വേനല്‍ കടുത്ത സാഹചര്യത്തില്‍ ഹോട്ടലുകളിലെ ശുചിത്വം മെച്ചപ്പെടുത്തണമെന്നും കുടിവെള്ളത്തിന്റെ ഉപയോഗത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മറ്റു ഹോട്ടലുകള്‍ക്ക് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശം നല്കി.
വരും ദിവസങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."