പുതിയ 233 എംപിമാരും ക്രിമിനല്‍ കേസുകളിലെ പ്രതികള്‍: കേരളത്തില്‍ മുന്നില്‍ ഡീന്‍ കൂര്യാക്കോസ്
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ലോക്സഭ എം.പിമാരില്‍ 233 എംപിമാരുടെ പേരിലും ക്രിമിനല്‍ കേസുകളുണ്ട്. ഏറ്റവുമധികം ക്രിമിനല്‍ കേസുകളുള്ളത് ഇടുക്കിയില്‍ നിന്നുള്ള ഡീന്‍ കുര്യാകോസിന്റെ പേരില്‍ കേരളത്തില്‍ നിന്നുള്ള ടി.എന്‍ പ്രതാപന്, വി.കെ ശ്രീകണ്ഠന്, കെ.സുധാകരന് എന്നിവരുടെ പേരിലും ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.
ബലാല്‍സംഗക്കേസില്‍ പ്രതിയായ എം.പിമാരില്‍ ഹൈബി ഈഡന്റെ പേരുണ്ട്. കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതക കേസില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ ഡീന്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി193 കേസുകളാണ് ഡീനിന്റെ പേരിലുണ്ടായിരുന്നത്.
വീട് അതിക്രമിച്ചു കയറല്‍, ഭീഷണി ഉള്‍പ്പെടെ ഗുരുതരമായ 37കേസുകള്‍ ഇതിലുള്‍പ്പെടുന്നു. ക്രിമിനല്‍ കേസുള്ള എം.പിമാരുടെ കണക്കില്‍ ബിജെപിയാണ് മുന്നില്‍. ഡീനിന്റെ പേരില്‍ 204 ക്രിമിനല്‍ കേസുകളാണുള്ളതെന്ന് അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ട് പറയുന്നു.
ജെ.ഡി.യുവിന്റെ 13ഉം ഡി.എം.കെയുടെ 10ഉം ടി.എം.സിയുടെ ഒമ്പതും എംപിമാരുടെ പേരില്‍ ക്രിമിനല്‍ കേസുകളുണ്ട്. ബലാത്സംഗം, കൊലപാതകം, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയാണ് എംപിമാര്‍ക്കെതിരായ ക്രിമിനല്‍ കേസുകളില്‍ 29 ശതമാനവും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."