ക്ലീന്‍ വയനാടിന്റെ ഭാഗമായി ശേഖരിച്ച മാലിന്യം കെട്ടിക്കിടക്കുന്നു
കല്‍പ്പറ്റ: പ്രളയത്തിന് ശേഷം അടിഞ്ഞ് കൂടിയ മാലിന്യം മിഷന് ക്ലീന്‍ വയനാട്ടിന്റെ ഭാഗമായി അര ലക്ഷം പേര് ചേര്‍ന്നാണ് നീക്കം ചെയ്തത്.
എന്നാല്‍ ഇങ്ങനെ ശേഖരിച്ച മാലിന്യങ്ങള്‍ പലയിടത്തും കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ മാസം 29നാണ് ബഹുജന പങ്കാളിത്തത്തോടെ മാലിന്യം ശേഖരിച്ചത്. ഇത് ഒരോ പഞ്ചായത്തുകളിലും മാലിന്യം തരം തിരിച്ച് സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ ഇവ സംസ്കരണത്തിനായി കൃത്യമായി കയറ്റി പോവാത്തതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംസ്കരണ കേന്ദ്രങ്ങളിലേക്കാണ് മാലിന്യങ്ങള്‍ കയറ്റി പോകുന്നത്. ഓള് കേരള സ്ക്രാപ്പ് ഡീലേഴ്സ് അസോസിയേഷനും മാലിന്യ സംസ്കരണത്തില്‍ പങ്ക് ചേര്‍ന്നിരുന്നു. ശേഖരിച്ചവയില്‍ പകുതി മാത്രമെ കയറ്റി അയക്കാന്‍ കഴിഞ്ഞിട്ടുള്ളു. ബാക്കി വരുന്ന മാലിന്യങ്ങള്‍ പലയിടത്തും സൂക്ഷിച്ചിരിക്കുന്നത് അലക്ഷ്യമായാണ്. റോഡരികുകളിലും ജല സ്രോതസുകള്ക്കടുത്തും വരെ മാലിന്യങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണ്. പെഴുതന പഞ്ചായത്തില്‍ മാത്രം കുറഞ്ഞത് അഞ്ച് ലോഡ് മാലിന്യം കയറ്റി പോകാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."