നിരോധിത പ്ലാസ്റ്റിക് സഞ്ചികള്‍ പിടിച്ചെടുത്തു
തലശ്ശേരി: തലശ്ശേരി നഗരത്തില്‍ മുനിസിപ്പല്‍ ആരോഗ്യ വിഭാഗം ഇന്നലെ നടത്തിയ റെയ്ഡില്‍ നിരോധിച്ച 35 കിലോ പ്ലാസ്റ്റിക് സഞ്ചികള്‍ വീണ്ടും പിടിച്ചെടുത്തു. ഇതോടെ രണ്ട് ദിവസത്തിനിടെ 58 കിലോ നിരോധിത പ്ലാസ്റ്റിക് സഞ്ചികളാണ് പിടികൂടിയത.് ചൊവ്വാഴ്ച നടത്തിയ റെയ്ഡില്‍ 23 കിലോ പ്ലാസ്റ്റിക് സഞ്ചികള്‍ പിടിച്ചെടുത്തിരുന്നു. തലശ്ശേരി നഗരത്തിലെ പെട്ടിക്കടകള്‍, മത്സ്യ മാര്‍ക്കറ്റ്, മാടപ്പീടിക, ഇടയില്‍പ്പീടിക, മഞ്ഞോടി പ്രദേശങ്ങളിലെ 70 ഓളം കടകളിലും മത്സ്യം വില്പന നടത്തുന്ന ഇരുചക്ര-മുച്ചക്ര വാഹനങ്ങളിലുമാണ് നഗരസഭാ ആരോഗ്യ വിഭാഗം ഇന്നലെ റെയ്ഡ് നടത്തിയത്. ഇതില്‍ 11 വാഹനങ്ങളില്‍ നിന്നും മൂന്ന് കടകളില്‍ നിന്നുമാണ് 35 കിലോ വരുന്ന നിരോധിത പ്ലാസ്റ്റിക് സഞ്ചികള്‍ കണ്ടെടുത്തത്. ക്ലീന്‍ കണ്ണൂര്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ചിരുന്നു. രണ്ട് തവണയില്‍ കൂടുതല്‍ നിരോധിത സഞ്ചികളും മറ്റും പിടിക്കപ്പെടുന്ന വ്യാപാരികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് നഗരസഭാ സെക്രട്ടറി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വി.പി ബാബു, ഇ. ലതീഷ്, സി. സുരേഷ്കുമാര്‍, കെ.പി രാജേന്ദ്രന് പങ്കെടുത്തു. നിരോധിത പ്ലാസ്റ്റിക് സഞ്ചികള്‍ പിടികൂടിയ വ്യാപാരികള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.പി ബാബു പറഞ്ഞു.
കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരത്തിലെ കടകളില്‍ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് പിടികൂടി. ടൗണിലെ ഒമ്പത് കടകളില്‍ നിന്നാണ് പ്ലാസ്റ്റിക് കാരിബാഗ്, ഡിസ്പോസിബി
ള്‍ ഗ്ലാസ്, തുടങ്ങിയവ ഉള്‍പ്പെടെ മുപ്പത് കിലോയോളം പ്ലാസ്റ്റിക് ഉല്പന്നങ്ങള് പിടികൂടിയത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.എന്‍ ഗിരീഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ. ബാബു, പി. ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."