പൊലിസിലെ ആധുനികവല്‍ക്കരണത്തിന് 175 കോടി: മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലിസ് സേനയുടെ ആധുനികവല്‍ക്കരണത്തിന് നടപ്പു സാമ്പത്തിക വര്‍ഷം 175 കോടി രൂപ വകയിരുത്തിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 136 കോടിയായിരുന്നു. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍, ഫാക്ടറികള്‍ എന്നിവയുടെ സി.സി.ടി.വി സംവിധാനത്തെ പൊലിസുമായി ബന്ധപ്പെടുത്തി സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ്ങ് സിസ്റ്റം നടപ്പിലാക്കും.
200 പൊലിസ് സ്റ്റേഷനുകളില്‍ സി.സി.ടി.വി കാമറ വിത്ത് റിമോട്ട് മോണിറ്ററിങ്ങ് പദ്ധതി നടപ്പിലാക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് സൈബര്‍ ഫോറന്‍സിക് ലാബ് ഉള്‍പ്പെട്ട കേന്ദ്രം ആരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിരലടയാള വിവരങ്ങള്‍ ഉടന്‍ ലഭ്യമാക്കുന്നതിന് ഓട്ടോമേറ്റഡ് ഫിംഗര്‍ ഐഡിഫിക്കേഷന്‍ സിസ്റ്റം ഏര്‍പ്പെടുത്തി. ക്രൈം ബ്രാഞ്ചിന് കീഴില്‍ വൈഡ് ലൈഫ് ക്രൈം കണ്ട്രോള് യൂനിറ്റ് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു.എ.പി.എ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരേ പ്രയോഗിക്കില്ലെന്നും ദേശ വിരുദ്ധ, തീവ്രവാദ, സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കെതിരേ ഉപയോഗിക്കുന്നതിനാണ് ഈ നിയമം കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്തവിശ്വാസങ്ങള്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."