കലയുടെ തിരി തെളിയും; ആര്‍ഭാടമില്ലാതെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തും
തിരുവനന്തപുരം: ആശങ്കള്‍ക്ക് വിരാമം. കലയുടെ പൂരമായ സംസ്ഥാന സ്‌കൂള്‍ കലോത്സവം റദ്ദാക്കില്ല. ആഘോഷങ്ങളില്ലാതെ കലോത്സവം നടക്കും. വിവിധ ഭാഗങ്ങളില്‍നിന്ന് എതിര്‍പ്പുയര്‍ന്നതോടെയാണ് കലോത്സവം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകരുതെന്നു വ്യക്തമാക്കി കലോല്‍സവ നടത്തിപ്പിനുളള നടപടികള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി സംസാരിച്ചു. ആര്‍ഭാടമില്ലാതെ കലോത്സവം എങ്ങനെ നടത്തണമെന്നത് സംബന്ധച്ച് സാസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി കത്തയച്ചതായും റിപ്പോര്‍ട്ട്. മാന്വല്‍ പരിഷ്‌ക്കരണ സമിതി ഉടന്‍ യോഗം ചേരും. കലോത്സവ മാന്വല്‍ പരിഷ്‌ക്കരിക്കാനും നീക്കമുണ്ട്.
ആഘോഷമില്ലാതെ സ്‌കൂള്‍ കലോല്‍സവം നടത്തി കുട്ടികള്‍ക്കു ഗ്രേസ് മാര്‍ക്ക് ലഭ്യമാക്കുന്ന കാര്യം അടിയന്തരമായി പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നു മന്ത്രി ഇ.പി.ജയരാജന്‍ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, സര്‍ക്കാര്‍ തലത്തിലുള്ള ആഘോഷങ്ങള്‍ ഒരു വര്‍ഷത്തേക്കു വിലക്കിയ ഉത്തരവില്‍ മാറ്റമില്ലെന്ന് അദ്ദേഹംവ്യക്തമാക്കി.
കലോല്‍സവം നടത്തിപ്പിനോട് അധ്യാപകസംഘടനകള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."