ഡെങ്കിപ്പനി: വേനല്‍ മഴ വില്ലനാകുമെന്ന് ആശങ്ക
മട്ടന്നൂര്‍: ഡെങ്കിയെ പ്രതിരോധിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നതിനിടെ വേനല്‍മഴ ശക്തിയേറുന്നത് രോഗം ഗുരുതരമാക്കുമെന്ന് വിലയിരുത്തല്‍. ഓവുചാലുകളിലും മറ്റും വെള്ളം കെട്ടികിടക്കാന്‍ മഴ കാരണമാകുമെന്ന ആശങ്കയുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഒന്നിടവിട്ട ദിവസങ്ങളില്‍ ശുചീകരിക്കാനും അനാസ്ഥ വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കാനുമാണ് നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും തീരുമാനം. വാര്‍ഡ് തലങ്ങളില്‍ വിപുലമായ കണ്വന്ഷന് നടത്തി കൂടുതല്‍ ജാഗ്രതയോടെ നീങ്ങാന്‍ മട്ടന്നൂര്‍ നഗരസഭയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
മട്ടന്നൂരില്‍ പടര്‍ന്നു പിടിച്ച ഡെങ്കിയുടെ ആശങ്കയ്ക്ക് നേരിയ കുറവുണ്ട്. ഇന്നലെ കാര്യമായി ആരും ചികിത്സ തേടിയില്ല. ഡെങ്കിപ്പനി നിയന്ത്രിക്കാന്‍ അടിയന്തര നടപടികളുമായി ആരോഗ്യവകുപ്പും നഗരസഭയും മുന്നിലുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ക്വാഡ് പ്രവര്‍ത്തനവും നഗരസഭയുടെ ഡ്രൈഡേ ആചരിക്കലും വ്യാപാരികളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പൊതു ശുചീകരണവും നടത്തിവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."