കന്യാസ്ത്രീക്കെതിരായ അധിക്ഷേപം: പി.സി ജോര്‍ജിനെതിരെ കേസെടുത്തേക്കും
തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോര്‍ജ് എം.എല്‍.എക്കെതിരെ പൊലിസ് കേസെടുത്തേക്കും. കന്യാസ്ത്രീക്ക് പരാതിയുണ്ടെന്ന് അറിയിച്ചാല്‍ എം.എല്‍.എയ്ക്കെതിരെ കേസെടുക്കുമെന്ന് പൊലിസ് അറിയിച്ചു.
കോട്ടയം പ്രസ് ക്ലബ്ബിലും പിന്നീട് വീട്ടിലും മാധ്യമങ്ങളെ കണ്ടപ്പോഴാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയെ പി.സി ജോര്‍ജ് അധിക്ഷേപിച്ചത്.
അതേസമയം, സംഭവത്തില്‍ കന്യാസ്ത്രീയുടെ മൊഴി പൊലിസിന് രേഖപ്പെടുത്താനായിട്ടില്ല. കുറവിലങ്ങാട് എസ്.ഐയുടെ നേതൃത്വത്തില്‍ മഠത്തിലെത്തിയ പൊലിസ് സംഘത്തെ കാണാന്‍ കന്യാസ്ത്രീ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് പൊലിസ് തിരിച്ചു പോവുകയായിരുന്നു.
ജോര്‍ജിനോട് ദേശീയ വനിതാ കമ്മീഷന് സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 20ന് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് ദേശീയ വനിതാ കമ്മീഷന് നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."