കണ്ണൂര്‍ സ്വദേശി ബഹ്‌റൈനില്‍ മരിച്ചു
മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്തു വരികയായിരുന്ന കണ്ണൂര്‍ സ്വദേശി ഉറക്കത്തിനിടെ മരിച്ചു.
തലശ്ശേരി ചൊക്ലി സി.പി റോഡില്‍ 'സറ'യില്‍ അബ്ദുല്‍ അസീസ്(58) ആണ് മരിച്ചത്. ബഹ്‌റൈനിലെ അല്‍അയാം അറബ് ദിനപത്രത്തിലെ പ്രസ് ജീവനക്കാരനായിരുന്നു.
കഴിഞ്ഞ ദിവസം തറാവീഹ് നിസ്‌ക്കാര ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെ അത്താഴം കഴിക്കാന്‍ വിളിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
മരണ സമയത്ത് കുടുംബവും ഇവിടെ ഉണ്ടായിരുന്നു. ഈയിടെയാണ് ഭാര്യയും മകനും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ബഹ്‌റൈനിലെത്തിയത്. ഭാര്യ: റുക്‌സാന. മക്കള്‍: റിറോസ്, സയാന്‍.
സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കാമെന്നാണ് കരുതുന്നതെന്ന് കെ.എം.സി.സി ബഹ്‌റൈന്‍ മയ്യിത്ത് പരിപാലന സമിതി അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ സലാം മമ്പാട്ടുമൂല സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."