ന്നാനി സസ്‌പെന്‍ഷന്‍ പാലത്തിന് രൂപരേഖയായി
പൊപൊന്നാനി: പൊന്നാനി സസ്‌പെന്‍ഷന്‍ പാലം യാഥാര്‍ഥ്യമാക്കുന്നതിന് രൂപരേഖ തയാറാകുന്നു. നിര്‍ദ്ദിഷ്ട തീരദേശ ഹൈവേയുടെ അലൈന്‍മെന്റ് മാറ്റി സസ്‌പെന്‍ഷന്‍ ബ്രിഡ്ജുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചു .
പൊന്നാനി അഴിമുഖത്ത് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സസ്‌പെന്‍ഷന്‍ പാലം പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് രൂപരേഖ തയാറാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ചേംബറില്‍ സസ്‌പെന്‍ഷന്‍ പാലം യാഥാര്‍ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. നിര്‍ദ്ദിഷ്ട തീരദേശ ഹൈവേയുടെ അലൈന്‍മെന്റ് മാറ്റി സസ്‌പെന്‍ഷന്‍ ബ്രിഡ്ജുമായി ബന്ധിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. നേരത്തെ ചമ്രവട്ടം പാലം വഴി നിശ്ചയിക്കപ്പെട്ട പാത എട്ട് കിലോമീറ്റര്‍ ലാഭത്തില്‍ തീരദേശത്ത് കൂടി ദേശീയ പാതയിലേക്ക് ബന്ധിപ്പിക്കുന്നതിനാണ് യോഗത്തില്‍ തീരുമാനമായത്.
കൂടാതെ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സസ്‌പെന്‍ഷന്‍ പദ്ധതി രൂപീകരണത്തിന് മാത്രമായി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കും. പൊതുമരാമത്ത് ,ഹാര്‍ബര്‍ വകുപ്പുകള്‍ ചേര്‍ത്ത് എസ്.പി.വി. സംബന്ധിച്ച കാര്യങ്ങള്‍ നടപ്പാക്കും. പദ്ധതി വേഗത്തില്‍ നടപ്പിലാക്കാന്‍ ആഗോള ടെന്‍ഡര്‍ വിളിക്കാനും തീരുമാനമായി. കൊല്‍ക്കത്തയിലെ ഹൗറ പാലം മാതൃകയില്‍ കേരളത്തില്‍ തന്നെ ആദ്യമായാണ് ഒരു കിലോമീറ്റര്‍ നീളത്തില്‍ സസ്‌പെന്‍ഷന്‍ ബ്രിഡ്ജ് നിര്‍മിക്കുന്നത്. പൊന്നാനി അഴിമുഖം മുതല്‍ തിരൂര്‍ പടിഞ്ഞാറെ കര വരെയാണ് പാലം നിര്‍മിക്കുക. വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന രീതിയിലുള്ള പാലത്തിന് 238 കോടി രൂപയാണ് ആകെ ചെലവ്. പാലം നിര്‍മാണത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ ബഡ്ജറ്റില്‍ 100 കോടി രൂപ മാറ്റിവെക്കുകയും ചെയ്തിരുന്നു.
സ്ഥലം എം.എല്‍.എയും, നിയമസഭാ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് പാലം യാഥാര്‍ഥ്യമാവുന്നത്. തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ മുഖ്യമന്ത്രിയെയും സ്പീക്കറെയും കൂടാതെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍, തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി കെ.ടി ജലീല്‍, പി.ഡബ്ല്യു.ഡി സെക്രട്ടറി ആശാ തോമസ് ഐ.എ.എസ്, പി.ഡബ്ല്യു.ഡി സി.ഇ. പി.കെ അനില്‍കുമാര്‍, ഹാര്‍ബര്‍ ഇ.ഇ അന്‍സാരി, കുഞ്ഞി മമ്മു പാവത്ത്, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി മനോഹരന്‍ നായര്‍, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരായ ടി ജമാലുദ്ദീന്‍, അയ്യപ്പന്‍ കോഹിനൂര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."