ഈണം മൂളിയാല്‍ മതി; പാട്ടേതെന്ന് ഇനി ഗൂഗിള്‍ കണ്ടുപിടിച്ചുതരും
ചില സമയങ്ങളില്‍ നമ്മുടെ ഇഷ്ടഗാനം കേള്‍ക്കാനായി ശ്രമിക്കുമ്പോള്‍ നമുക്കതിന്റെ വരികള്‍ ഓര്മവരാറില്ല. പലര്‍ക്കും സംഭവിക്കുന്നതാണ് അത്. അല്ലെങ്കില്‍ ഒരിക്കല്‍ കേട്ട ഒരു പാട്ടിന്റെ ഈണം മാത്രം നമുക്ക് ഓര്‍മയിലുണ്ടാവും.. ഇത്തരം സന്ദര്‍ഭങ്ങളില്‍ പാട്ടേതെന്ന് കണ്ടെത്താനുള്ള ഒരു വഴി ഗൂഗിള്‍ കണ്ടുപിടിച്ചിട്ടുണ്ട്.
ഗൂഗിള്‍ അസിസ്റ്റന്റില്‍ അവതരിപ്പിച്ച 'Hum to Search' സൗകര്യമാണ് ഇതിന് ഉപയോക്താക്കളെ സഹായിക്കുന്നത്. മനസിലുള്ള ഈണം ഒന്ന് മൂളിയാല്‍ മതി. പാട്ടേതെന്ന് ഗൂഗിള്‍ കണ്ടുപിടിച്ച് തരും.
ഗൂഗിള്‍ അസിസ്റ്റന്റില്‍, ''ഹേ ഗൂഗിള്‍, എന്താണ് ഈ ഗാനം?'' എന്ന് പറയുക, തുടര്‍ന്ന് ട്യൂണ്‍ ചെയ്യുക. ഏകദേശം 10-15 സെക്കന്‍ഡിനുള്ളില്‍ ഇത് കണ്ടെത്താന്‍ ഗൂഗിള്‍ സഹായിക്കും. ഈ സവിശേഷത നിലവില്‍ ഇംഗ്ലീഷിലും iOS ലും Android- ല്‍ 20-ലധികം ഭാഷകളിലും ലഭ്യമാണ്.
മെഷീന് ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. മൂളിപ്പാട്ടിനെ ഡിജിറ്റല്‍ സ്വീക്വന്‍സുകളാക്കി മാറ്റുകയും അതിനോട് സമാനമായ ചിലത് നിങ്ങള്‍ക്ക് നിര്‍ദേശിക്കുകയുമാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."