സമസ്ത ബഹ്റൈന്‍ നബിദിന കാംപയിന്‍ ഉദ്ഘാടനം ഇന്ന് ഓണ്‍ലൈനില്‍
മനാമ: “തിരുനബി(സ)ജീവിതം; സമഗ്രം, സന്പൂര്‍ണ്ണം“ എന്ന പ്രമേയത്തില്‍ സമസ്‌ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന നബിദിന കാംപയിന്‍റെ ഉദ്ഘാടനം ഇന്ന് (ശനിയാഴ്ച) രാത്രി 8.00മണിക്ക് (ഇന്ത്യന്‍ സമയം രാത്രി - 10.30) ഓണ്‍ലൈനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ സൂം അപ്ലിക്കേഷനിലൂടെ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ നാട്ടിൽ നിന്നുള്ള പ്രമുഖ പണ്ഡിതരും സമസ്ത ബഹ്റൈന്‍-കേന്ദ്ര-ഏരിയാ ഭാരവാഹികളും സംബന്ധിക്കും. ഉദ്ഘാടന ശേഷം മൗലിദ് പാരായണവും നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലും രാത്രി 8.30മുതല്‍ ഓണ്‍ലൈനില്‍ മൗലിദ് പാരായണം തുടരും.
മീലാദ് കാംപയിന്‍റെ ഭാഗമായി കേന്ദ്രത്തിനു പുറമെ വിവിധ ഏരിയാ കമ്മറ്റികള്‍ക്കു കീഴിലും വൈവിധ്യമാര്‍ന്ന പരിപാടികളാണ് സമസ്ത ആസൂത്രണം ചെയ്തിരിക്കുന്നത്. നബിദിന പരിപാടികൾ കൂടുതൽ മികവുറ്റതാക്കാനും റസൂൽ (സ)യുടെ ജീവിത ചര്യയും സന്ദേശങ്ങളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുതകുന്ന പരിപാടികൾ ആവിഷ്കരിക്കാനും എല്ലാ ഏരിയാ കമ്മറ്റികളോടും കേന്ദ്രകമ്മറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്ന് സൂം അപ്ലിക്കേഷനില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനുള്ള ലിങ്ക് - https://us02web.zoom.us/j/6754019287 . Meeting ID: 675 401 9287.കൂടാതെ https://www.facebook.com/SamasthaBahrain എന്ന ഫൈസ്ബുക്ക് പേജിലും കാംപയിന്‍ ഉദ്ഘാടനം തത്സമയം ലഭ്യമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."