വൈദ്യുതി ലൈനിലെ തകരാര്‍ പതിവാകുന്നു; മലയോരം ഇരുട്ടില്‍
എടക്കര.:66 കെ.വി ലൈനില്‍ ഉണ്ടാകുന്ന തകരാര്‍ പതിവാകുന്നതോടെ മലയോ മേഖല ഇരുട്ടില്‍ തപ്പുന്നു. എടക്കര, നിലമ്പൂര്‍, പൂക്കോട്ടുംപാടം ഉള്‍പ്പെടെയുള്ള സബ്‌സ്റ്റേഷന്‍ പരിധിയിലെ പത്തോളം പഞ്ചായത്തുകളിലെ ജനങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെ തടസപ്പെട്ട വൈദ്യുതി രാത്രി വൈകിയും പുന:സ്ഥാപിച്ചിട്ടില്ല. രണ്ടാഴ്ചക്കിടയില്‍ മൂന്നാം തവണയാണ് വൈദ്യുതി മുടങ്ങുന്നത്. മലയോര മേഖലക്ക് ഏക ആശ്രയമായ മലപ്പുറം മഞ്ചേരി നിലനി 66.കെ.വി ലൈനില്‍ എവിടെയെങ്കിലും തകരാര്‍ സംഭവിച്ചാല്‍ മലയോര മേഖല ഇരുട്ടിലാകും. ഒരു ലൈനിനെ മാത്രം ആശ്രയിക്കുന്നതാണ് ഇതിന് കാരണമായി പറയുന്നത്. തുടര്‍ച്ചയായി മണിക്കൂറുകളോളം വൈദ്യുതി തടസപ്പെടുന്നത് വിവിധ മല്‍സര പരീക്ഷകള്‍ക്ക് തയാറാകുന്ന വിദ്യാര്‍ഥികളെയും, കച്ചവടക്കാരെയും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മേലാറ്റൂരില്‍ നിന്നും പുതിയ ലൈന്‍ കൊണ്ടുവരാന്‍ നീക്കം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."