HOME
DETAILS
MAL
മാന്‍വേട്ട: സല്മാന് ഖാനെ കുറ്റവിമുക്തനാക്കി
backup
July 25 2016 | 05:07 AM
ന്യൂഡല്‍ഹി: മാന്‍വേട്ട കേസില്‍ ബോളിബുഡ് താരം സല്മാന് ഖാന് കുറ്റവിമുക്തന്‍. രാജസ്ഥാന് ഹൈക്കോടതിയാണ് ഇന്ന് സല്‍മാനെ കുറ്റവിമുക്തനാക്കിയുള്ള വിധി പുറപ്പെടുവിച്ചത്. മാന്വേട്ടക്കെതിരെ രണ്ട് കേസുകളാണ് സല്മാനെതിരേയുണ്ടായിരുന്നത്. വിചാരണ കോടതി സല്മാന് ആറു വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചിരുന്നു. കേസുകളിലെ പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി തള്ളുകയും രണ്ട് കേസിലും സല്‍മാനെ കുറ്റവിമുക്തനാക്കുകയുമായിരുന്നു.
മെയ് അവസാന വാരം കേസിന്റെ വാദങ്ങള്‍ പൂര്‍ത്തിയായിരുന്നു. 1998ല്‍ ജോധ്പൂരിനടുത്തുള്ള കങ്കാണിയില്‍ വച്ച് രണ്ട് കൃഷ്ണ മൃഗത്തെയും മറ്റൊരു മൃഗത്തെയും വേട്ടയാടിയെന്നായിരുന്നു കേസ്. ലൈസന്‍സ് കാലാവധി തീര്‍ന്നതും ലൈസന്‍സില്ലാത്തതുമായ ആയുധങ്ങള്‍ കൈവശം വച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."