ഇന്ത്യയില്‍ ഭേദപ്പെട്ട മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ന്യൂഡല്‍ഹി:കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് ലഭിച്ചതിനേക്കാള്‍ മഴ ഇത്തവണ മണ്‍സൂണില്‍ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തേതുപോലെ ഇത്തവണയും മഴ കുറയുമെന്ന് ആസ്ത്രേലിയന്‍ കാലാവസ്ഥാ വിഭാഗം അറിയിച്ചിരുന്നു. എന്നാല്‍ മഴ കുറയില്ലെന്നുംഇത്തവണ നല്ല മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
50 വര്‍ഷത്തിനിടയില്‍ ലഭിച്ച ശരാശരി മഴയായ 89 സെ.മീറ്റര്‍ എന്നത് ഇത്തവണ 96 ശതമാനം വരെയായി ഉയരുമെന്ന് കഴിഞ്ഞ ഏപ്രില്‍ 18ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തിയിരുന്നു. വാര്‍ഷിക ശരാശരി മഴയുടെ തോത് 70 ശതമാനമാണ്. മാര്‍ച്ച് മാസത്തെ കാലാവസ്ഥാ മാറ്റത്തില്‍ മഴയുടെ തോത് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചിപ്പിച്ചിരുന്നു.
മണ്‍സൂണിനെ സാരമായി ബാധിക്കുന്ന വിധത്തില്‍ എല്‍നിനോ പ്രതിഭാസം ഉണ്ടാകുമെന്നതിന്റെ സൂചനകള്‍ ആസ്ത്രേലിയന്‍ കാലാവസ്ഥാ വിഭാഗം നല്‍കിയിരുന്നു. എല്‍നിനോയുടെ ഭാഗമായി ശാന്ത സമുദ്രത്തിലെ കിഴക്കും മധ്യഭാഗത്തുമുള്ള സമുദ്രോപരിതലം ശക്തമായി ചൂടുപിടിക്കുകയും ഇത് മഴപെയ്യുന്നതിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
ഭൂമധ്യ രേഖയുടെ വടക്കന്‍ ഭാഗത്ത് മണ്‍സൂണിനുള്ള സാധ്യതകളുണ്ടായിട്ടുണ്ട്. രണ്ടുബിന്ദുക്കളിലോ ധ്രുവങ്ങളിലോ വിപരീതമായി വൈദ്യുതിശക്തിയോ കാന്തിക ശക്തിയോ ഏല്പിക്കപ്പെട്ട രീതിയിലുള്ള പ്രതിഭാസം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രകടമായിട്ടുണ്ട്. ഇത് മണ്‍സൂണിന്റെ ശക്തി വര്‍ധിപ്പിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. മണ്‍സൂണിന്റെ വരവറിയിച്ചുകൊണ്ട് ദക്ഷിണേന്ത്യയില്‍ വേനല്‍ മഴ ലഭിക്കുന്നുണ്ട്. ജൂണില്‍ തന്നെ മണ്‍സൂണ്‍ മഴ ലഭിക്കുന്നതിനുള്ള സാഹചര്യമാണ് ഇത് വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."