HOME
DETAILS

സ്വവര്‍ഗരതി: അനുകൂലിച്ച് ജമാഅത്ത് വിദ്യാര്‍ഥിസംഘടന; നിലപാട് തള്ളി അമീര്‍

  
backup
September 11 2018 | 18:09 PM

homosecuality-controvaery-jama-ath-fraternity

കോഴിക്കോട്: സ്വവര്‍ഗരതി നിയമവിധേയമാക്കിയ സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘടന. ജമാഅത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗമായ ഫ്രറ്റേണിറ്റി മൂവ്‌മെന്റാണ് സ്വവര്‍ഗരതി നിയമവിധേയമാക്കിയ സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്തും ജമാഅത്ത് അമീറിന്റെ നിലപാടിനെ തള്ളിയും രംഗത്തുവന്നത്. കോടതി വിധി ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമാണെന്നും ജനാധിപത്യ വ്യവസ്ഥയില്‍ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും വിലപ്പെട്ട ആശയങ്ങളാണെന്നും സ്വകാര്യതക്കു മേല്‍ കൈവക്കുന്ന ഏതൊരു നീക്കവും ചെറുക്കപ്പെടേണ്ടതാണെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

അതേ സമയം ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നിലപാടിനെ പൂര്‍ണമായും തള്ളിയാണ് ജമാഅത്ത് അമീര്‍ രംഗത്തു വന്നത്. പ്രകൃതി നിയമങ്ങളെ വെല്ലുവിളിക്കുന്ന വലിയ സാമൂഹിക തിന്മയാണ് സ്വവര്‍ഗലൈംഗികതയെന്നും സദാചാരബോധവും ധാര്‍മിക മൂല്യങ്ങളുമുള്ള ഒരു സമൂഹത്തിനും ഇത്തരം വൈകൃതങ്ങളെ പൊറുപ്പിക്കാനാവില്ലെന്നും കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. 'ഇത്തരം പ്രവണതകളെ തടയുന്നതിന് സമഗ്രമായ നിയമനിര്‍മാണം നടത്തുന്നതിന് പകരം സമൂഹത്തിന്റെ ധാര്‍മികബോധത്തിന് മേല്‍ നടത്തുന്ന കൈയേറ്റം അപലപനീയമാണ്'. അമീര്‍ കുറിപ്പില്‍ പറയുന്നു.


അതേസമയം, ഫ്രറ്റേണിറ്റിയുടെ നിലപാട് മാറ്റണമെന്നാണ് ജമാഅത്ത് നേതൃത്വം ആവശ്യപ്പെടുന്നത്. തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ വിദ്യാര്‍ഥി ഘടകത്തിന്റെ നിലപാടിനെതിരേ ജമാഅത്ത് അണികള്‍ തന്നെ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ ശ്രീജ നെയ്യാറ്റിന്‍കര ഫ്രറ്റേണിറ്റി മൂവ്‌മെന്റിനൊപ്പമാണ്. എന്നാല്‍ വെല്‍ഫെയര്‍പാര്‍ട്ടി ഇതുവരേ ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടില്ല.


കാംപസുകളില്‍ രണ്ടു വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. സംഘടന നിലവില്‍ വന്ന ശേഷം എസ്.ഐ.ഒ യുടെ പ്രവര്‍ത്തനം മതപരമായ മേഖലയിലേക്ക് ജമാഅത്തെ ഇസ്്‌ലാമി പരിമിതപ്പെടുത്തിയിരുന്നു. തങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി സംഘടനയാണെന്ന്ഫ്രറ്റേണിറ്റി മൂവ്‌മെന്റ് അവകാശപ്പെടുന്നുണ്ടെങ്കിലും ജമാഅത്തെ ഇസ്്‌ലാമി കാംപസുകളില്‍ സ്വാധീനം ചെലുത്താന്‍ രൂപീകരിച്ച സംഘടനയാണിത്. നേരത്തെ കാംപസുകളില്‍ എസ്.ഐ.ഒ യില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ഇപ്പോള്‍ ഫ്രറ്റേണിറ്റിയോടൊപ്പമാണ്. നിലവില്‍ കാംപസുകളില്‍ എസ്.ഐ.ഒ പ്രവര്‍ത്തിക്കുന്നുമില്ല.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  11 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  11 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  11 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  11 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  12 days ago