HOME
DETAILS
MAL
ഉത്തേജക ഉപയോഗം: സുബ്രതാ പാലിന് വിശദീകരണം നല്കാന് മൂന്നാഴ്ച
backup
May 11 2017 | 03:05 AM
മുംബൈ: ഉത്തേജക ഉപയോഗത്തെ തുടര്‍ന്ന് വിലക്ക് ഭീഷണി നേരിടുന്ന സുബ്രതാ പാലിന് സ്വന്തം ഭാഗം വിശദീകരിക്കാന്‍ മൂന്നാഴ്ച്ച സമയം നല്‍കിയതായി ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ). താരത്തിന്റെ എ സാംപിള്‍ പരിശോധനത്തില്‍ ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ സുബ്രതാ പാല് ബി സാംപിള്‍ പരിശോധനയ്ക്ക് തയ്യാറായിട്ടില്ല.
അതേസമയം വിഷയത്തില്‍ നാഡ തീരുമാനമെടുക്കുന്നത് വരെ സുബ്രതാ പാലിന് കളിക്കാമെന്ന് അധ്യക്ഷന്‍ നവീന്‍ അഗര്‍വാള്‍ വ്യക്തമാക്കി. ചുമയ്ക്കുള്ള മരുന്നില്‍ നിരോധിത ഉത്തേജകം അടങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇതാണ് തിരിച്ചടിയായതെന്നും സുബ്രത നേരത്തെ വിശദീകരിച്ചിരുന്നു. എന്നാല്‍ സുബ്രത ബി സാംപിള്‍ പരിശോധിച്ച് ധാര്‍മികത തെളിയിക്കണെന്ന് അഗര്‍വാള്‍ ആവശ്യപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."