സഞ്ചാരികളെ വിളിച്ച് കുടക്
ഇരിട്ടി: പ്രളയക്കെടുതിയെ തുടര്‍ന്ന് കുടകിലേക്ക് സഞ്ചാരികള്‍ക്കേര്‍പ്പെടുത്തിയ യാത്രാവിലക്ക് നിബന്ധനകളോടെ ഭാഗികമായി പിന്‍വലിച്ചു. ആബി വെള്ളച്ചാട്ട മേഖലകള്‍ ഉള്‍പ്പെടെയുള്ള ചില വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനമില്ല. ജൂണ്‍ 12നുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലവെള്ളപാച്ചിലില്‍ റോഡുകളും പാലങ്ങളും അടക്കം തകര്‍ന്നതും മണ്ണിടിഞ്ഞും സര്‍വനാശം നേരിട്ടതിനാലാണ് ഒന്നരമാസങ്ങളായി കുടകിലേക്കുള്ള വിനോദസഞ്ചാരികളെ സുരക്ഷ മാനിച്ചും യാത്രാക്ലേശം പരിഗണിച്ചും അധികൃതര്‍ വിലക്കിയത്. തകര്‍ന്ന റോഡുകളും പാലങ്ങളും താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തി പലയിടത്തും ചെറിയ വണ്ടികള്‍ സര്‍വിസ് നടത്താന്‍ പാകപ്പെടുത്തി. ബസ് ഗതാഗതം വിലക്കിയ മാക്കൂട്ടം പെരുമ്പാടി ചുരം റോഡ് ഉള്‍പ്പെടെയുള്ള പാതകളും ഉള്‍നാടന്‍ റോഡുകളും നവീകരിക്കാനുള്ള പദ്ധതികള്‍ തയാറാകുന്നതേയുള്ളൂ. നിബന്ധനകള്‍ പാലിച്ചു വേണം ടൂറിസ്റ്റുകള്‍ കുടകിലെത്താനെന്ന് കുടക് ഡെപ്യൂട്ടി കലക്ടര്‍ പി.ഐ ശ്രീവിദ്യ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."