പുണ്യ വസന്ത നാളിൽ പ്രവാചക പ്രേമികൾക്ക് ആശ്വാസം പകർന്ന് ഇന്ന് മുതൽ വിശുദ്ധ മസ്ജിദുന്നബവി സന്ദർശനവും
മദീന: പുണ്യ വസന്തനാളിൽ തന്നെ പ്രവാചക പ്രേമികൾക്ക് മനസിന് കുളിനീർ പകർന്ന് മദീനയിലെ വിശുദ്ധ മസ്ജിദുന്നബവി വിശ്വാസികൾക്ക് മുമ്പാകെ തുറന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി താൽകാലികമായി നിർത്തിവെച്ച പ്രവാചക ഖബറിടം സന്ദർശനവും സ്വർഗ്ഗത്തിലെ സ്ഥലമെന്നറിയപ്പെട്ടുന്ന റൗദയും ഉൾപ്പെടുന്ന മദീനയിലെ മസ്ജിദുന്നബവി ഇന്ന് മുതലാണ് വിശ്വാസികൾക്ക് മുന്നിൽ മലർക്കെ തുറന്നത്. ഉംറ തീർത്ഥാടനം പുനഃസ്ഥാപിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിലാണ് മദീനയിലെ മസ്‌ജിദുന്നബവി, റൗദ സന്ദർശനം പുനരാരംഭിച്ചത്. കടുത്ത ആരോഗ്യ സുരക്ഷാ മുൻനിർത്തി പുണ്യ വസന്ത നാളിൽ തന്നെ വിശ്വാസികൾക്ക് മുന്നിൽ മസ്‌ജിദുന്നബവി തുറന്നു കൊടുത്തത് പ്രവാചക പ്രേമികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ്. ഇഅ്തമര്‍നാ ഉംറ മൊബൈൽ ആപ് വഴി പ്രത്യേകം തസ്‌രീഹ് (പെർമിറ്റ്) ലഭ്യമാകുന്നവർക്ക് മാത്രമാണ് അനുമതി നൽകുക.
ആദ്യ ഘട്ടത്തിൽ പ്രതിദിനം 11,880 പേര്‍ക്ക് വീതമാണ് സിയാറത്തിനും റൗദ ശരീഫില്‍ നിസ്‌കരിക്കുന്നതിനുമാണ് അനുമതി. സുബ്ഹി, ദുഹ്ര്‍, അസ്വര്‍, മഗ്‌രിബ് നമസ്‌കാരങ്ങള്‍ക്കു ശേഷമാണ് സിയാറത്ത് നടത്താനും റൗദയില്‍ നിസ്‌കാരം നിര്‍വഹിക്കാനും പുരുഷന്‍മാരെ അനുവദിക്കുക. സൂര്യോദയം മുതല്‍ ദുഹ്ര്‍ നമസ്‌കാരത്തിനു മുമ്പു വരെയുള്ള സമയമാണ് വനിതകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. പുരുഷന്‍മാര്‍ക്ക് ഒന്നാം നമ്പര്‍ ഗേറ്റായ ബാബുസലാം വഴിയാണ് പ്രവേശനം. റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന് പുരുഷന്‍മാരെ 38-ാം നമ്പര്‍ ബിലാല്‍ ഗേറ്റിലൂടെയും വനിതകൾക്കു 24-ാം നമ്പര്‍ ബാബ് ഉസ്മാന്‍ ഗേറ്റിലൂടെയുമാണ് പ്രവേശനം. പ്രതിദിനം 900 വനിതകള്‍ക്കാണ് റൗദയിലേക്ക് പ്രവേശനം നല്‍കുക. പഴയ ഹറമിലും റൗദയിലും അഞ്ചു നിര്‍ബന്ധ നമസ്‌കാരങ്ങളും ജുമുഅ നമസ്‌കാരവും പഴയതുപോലെ മസ്ജിദുന്നബവി ജീവനക്കാര്‍ക്കും മയ്യിത്തുകളെ അനുഗമിച്ച് എത്തുന്ന ബന്ധുക്കള്‍ക്കും മാത്രമായി തുടരും.
പതിവുപോലെ ഇശാ നമസ്‌കാര ശേഷം മസ്‌ജിദുന്നബവി അടക്കുകയും സുബ്ഹി നിസ്‌കാരത്തിന് ഒരു മണിക്കൂര്‍ മുമ്പ് വീണ്ടും തുറക്കുകയും ചെയ്യുമെന്നും മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു. ഉംറ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടവും ഒക്‌ടോബർ പതിനെട്ട് മുതലാണ് ആരംഭിക്കുന്നത്. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ വിദേശത്തു നിന്നുമുള്ളവര്‍ക്കും ഉംറയും സിയാറത്തും അുവദിക്കും. ഇന്ന് മുതലുള്ള രണ്ടാം ഘട്ടത്തിൽ പതിനാറായിരം തീർത്ഥാടകർക്കാണ് അനുമതിയെങ്കിൽ മൂന്നാം ഘട്ടം ഉംറക്ക് 20,000 തീര്‍ഥാടകര്‍ക്കും നമസ്‌കാരങ്ങളില്‍ പങ്കെടുക്കാന്‍ 60,000 പേര്‍ക്കുമായിരിക്കും അനുമതി. നാലാം ഘട്ടത്തിൽ സഊദി അറേബ്യക്കകത്തു നിന്നും വിദേശത്തു നിന്നുമുള്ള സ്വദേശികൾക്കും വിദേശികൾക്കും വിശുദ്ധ ഹറമിന്റെയും മസ്ജിദുബവിയുടെയും ശേഷിയുടെ നൂറു ശതമാനം തോതിൽ സാധാരണ പോലെ ഉംറ, സിയാറത്ത് കർമങ്ങളും നമസ്‌കാരങ്ങളും നിർവഹിക്കാൻ അനുമതി നൽകും. എന്നാൽ, ഇതിനു ബന്ധപ്പെട്ട വകുപ്പുകളുടെ കോവിഡ് പ്രതിസന്ധി തീർന്നതായുള്ള പ്രഖ്യാപനത്തിനു ശേഷമായിരിക്കും ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."