HOME
DETAILS
MAL
വിമാനമിറങ്ങിയ പിതാവിനെ കാണാനില്ലെന്ന് മകന്റെ പരാതി
backup
May 11 2017 | 04:05 AM
നെടുമ്പാശേരി: മസ്ക്കത്തില്‍ നിന്നും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ പിതാവിനെ കാണാതായതായി മകന്റെ പരാതി. മലപ്പുറം ആലക്കോട് സ്വദേശി ചന്തു(55)വിനെ കാണാതായതായി മകന് രാഗേഷ് ആണ് നെടുമ്പാശേരി പൊലിസില്‍ പരാതി നല്‍കിയത്. മസ്കത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന ചന്തു കഴിഞ്ഞ രണ്ടിനാണു നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. നെടുമ്പാശേരിയില്‍ എത്തിയ വിവരം ഫോണ്‍ മുഖേന ചന്തു വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ വീട്ടില്‍ എത്തിയില്ലെന്നാണു പരാതി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്.ഐ സോണി മത്തായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."