HOME
DETAILS

കേരളത്തിലെ ജാതി മതവിഭാഗങ്ങള്‍ വോട്ടുകള്‍ ചെയ്തത് ഇങ്ങനെ

  
backup
May 30 2019 | 05:05 AM

how-kerala-cast-their-votes-1

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റുകളും നേടി കേരളത്തെ തൂത്തുവാരാന്‍ യു.ഡി.എഫിനെ തുണച്ചത് ന്യൂനപക്ഷ വോട്ടുകളെന്ന് കണക്കുകള്‍. സംസ്ഥാനത്തെ പ്രബല ന്യൂനപക്ഷ വിഭാഗങ്ങളായ ക്രൈസ്തവരിലെ 70 ശതമാനം വോട്ടുകളും മുസ്‌ലിംകളുടെ 65 ശതമാനവും വോട്ടുകളും യു.ഡി.എഫിനൊപ്പം നിന്നതായി ദിഹിന്ദുവും സി.എസ്.ഡി.എസ്- ലോക്‌നിതിയും നടത്തിയ തെരഞ്ഞെടുപ്പാനന്തര കണക്കെടുപ്പില്‍ വ്യക്തമാക്കുന്നു. ഇടതുപക്ഷത്തിന്റെ പരാജയ കാരണം മുസ്‌ലിം വോട്ടുകള്‍ കൂടുതലായി യു.ഡി.എഫിലേക്കു പോയതാണെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചിരുന്നു.

 

നായര്‍ വിഭാഗത്തിന്റെ വോട്ടുകളില്‍ 34 ശതമാനം വീതം യു.ഡി.എഫിനും ബി.ജെ.പിക്കുമായി പോയപ്പോള്‍ 20 ശതമാനം എല്‍.ഡി.എഫിന് വോട്ട്‌ചെയ്തു. മേല്‍ജാതിക്കാരുടെ വോട്ടില്‍ 31 ശതമാനം യു.ഡി.എഫിനും 42 ശതമാനം ബി.ജെ.പിക്കും 27 ശതമാനം എല്‍.ഡി.എഫിനും ലഭിച്ചു. ഈഴവവോട്ടുകളില്‍ 45 ശതമാനവും ഇടതിന് പോയപ്പോള്‍ യു.ഡി.എഫിന് 28ഉം ബി.ജെ.പിക്ക് 21ഉം ശതമാനവും ലഭിച്ചു. പട്ടിക വിഭാഗക്കാരില്‍ 44 ശതമാനവും ഇടതിന് വോട്ട് ചെയ്തപ്പോള്‍ 39 ശതമാനമാളുകള്‍ യു.ഡി.എഫിനും 12 ശതമാനം പേര്‍ ബി.ജെ.പിക്കും വോട്ട്‌ചെയ്തു. ഹിന്ദു വിഭാഗങ്ങളില്‍ പട്ടിക വിഭാഗക്കാരില്‍ നിന്നാണ് ബി.ജെ.പിക്ക് ഏറ്റവും കുറവ് വോട്ട് ലഭിച്ചത്.

 

[caption id="attachment_741454" align="aligncenter" width="666"] ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയോടുള്ള അഭിപ്രായം[/caption]

 

മതവിഭാഗങ്ങളില്‍ മുസ്‌ലിംകളില്‍ 65 ശതമാനം വോട്ടുകളും യു.ഡി.എഫിനും 28 ശതമാനം ഇടതിനും പോയപ്പോള്‍ എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് പോയത് നാലുശതമാനം വോട്ട് മാത്രമാണ്. ക്രിസ്ത്യാനികളില്‍ 70 ശതമാനവും യു.ഡി.എഫിനൊപ്പം നിന്നപ്പോള്‍ 24 ശതമാനം പേര്‍ ഇടതിനു വോട്ട്‌ചെയ്തു.

സര്‍വേയില്‍ പങ്കെടുത്ത പകുതിയിലേറെ പേരും കേരളത്തില്‍ ബി.ജെ.പിക്ക് സ്വാധീനം കൂടുന്നത് അപകടരമാണെന്ന് അഭിപ്രായപ്പെട്ടു.

 


സര്‍വേയില്‍ പങ്കെടുത്ത ഓരോ പത്തില്‍ ആറുപേരും കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി. ഓരോ പത്തില്‍ നാലുപേരും കേന്ദ്രഭരണം തീര്‍ത്തും പരാജയമാണെന്നും വിലയിരുത്തുകയുണ്ടായി. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാവണമെന്ന് 47 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 11 ശതമാനം പേരാണ് മോദിയെ പിന്തുണച്ചത്. എല്‍.ഡി.എഫ് വോട്ടര്‍മാരില്‍ 38 ശതമാനവും രാഹുലിനൊപ്പം നിന്നു. ഹിന്ദുക്കളില്‍ 33ഉം മുസ്‌ലിംകളില്‍ 58ഉം ക്രിസ്ത്യാനികളില്‍ 73ഉം ശതമാനം പേരും രാഹുല്‍ പ്രധാനമന്ത്രിയാവണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മുസ്‌ലിംകളിലും ക്രിസ്ത്യാനികളിലും ഓരോ ശതമാനം പേരാണ് മോദിയെ പിന്തുണച്ചത്. അതേസമയം, ഹിന്ദുക്കളില്‍ 19 ശതമാനം പേരും മോദി ഇനിയും പ്രധാനമന്ത്രിയാവണമെന്ന് അഭിപ്രായപ്പെട്ടതായും സര്‍വേ പറയുന്നു.

ശബരിമല വിഷയത്തിലെ സുപ്രിംകോടതി ഉത്തരവിനെ ഹിന്ദു സ്ത്രീകളില്‍ 14 പേര്‍ പിന്തുണച്ചപ്പോള്‍ 64 ശതമാനം പേരും പൂര്‍ണണായും വിധിയെ എതിര്‍ക്കുകയാണുണ്ടായത്. ഹിന്ദുപുരുഷന്‍മാരില്‍ 53 ശതമാനവും എതിര്‍ത്തു. അതേസമയം, മുസ്‌ലിംകളില്‍ ഏഴും ക്രസ്ത്യാനികളില്‍ 11ഉം യു.ഡി.എഫ് വോട്ടര്‍മാരില്‍ 11ഉം എല്‍.ഡി.എഫ് വോട്ടര്‍മാരില്‍ 29ഉം ബി.ജെ.പി വോട്ടര്‍മാരില്‍ അഞ്ചും ശതമാനം പേരും സുപ്രിംകോടതി ഉത്തരവിനെ പിന്തുണച്ചു.

(വാര്‍ത്തക്കും ഗ്രാഫിനും കടപ്പാട്: The Hindu CSDS-Lokniti Post-Poll Survey 2019)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  8 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  8 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  8 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  8 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  8 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  8 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  8 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  8 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  8 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  8 days ago