അധ്യാപകര്‍ക്ക് രുചിക്കൂട്ടുമായി വിദ്യാര്‍ഥികളുടെ 'ചായപ്പീട്യ'
വടകര: പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് മൂല്യനിര്‍ണയ ക്യാംപിലെ നൂറോളം അധ്യാപകര്‍ക്ക് ആശ്വാസമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ 'ചായപ്പീട്യ' ഒരുക്കി. വീടുകളിലൊരുക്കുന്ന രുചിക്കൂട്ടുകള്‍ നാവിന്‍തുമ്പിലെത്തിയപ്പോള്‍ അധ്യാപകര്‍ക്കും സന്തോഷം.
സ്‌കൂളിലെ ഒന്നാം വര്‍ഷ എന്‍.എസ്.എസ് വളണ്ടിയര്‍മാരാണ് പ്രോഗ്രാം ഓഫിസര്‍ അബ്ദുല്‍ സമീറിന്റെ നേതൃത്വത്തില്‍ 'ചായപ്പീട്യ' എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്.
'പൊരേന്ന്ണ്ടാക്യ ചായേം കൂട്ടലും' എന്ന ബോര്‍ഡ് സ്ഥാപിച്ചാണ് ചായക്കട നടത്തിയത്. ചായക്കട വളരെ ഉപകാരപ്രദമായെന്നും കൗതുകമുണര്‍ത്തുന്നതുമാണെന്നും അധ്യാപകര്‍ പറഞ്ഞു. കടയില്‍ നിന്ന് ലഭിച്ച വരുമാനം പെരിഞ്ചോലമലയില്‍ എന്‍.എസ്.എസ് നടപ്പാക്കുന്ന ഭവന പദ്ധതിയില്‍ സ്‌കൂള്‍ യൂനിറ്റ് നല്‍കുന്ന വിഹിതത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. രാഗേന്ദു, നജ ഫാത്തിമ, ഫാത്തിമ സഹല, മുഹമ്മദ് റിസാല്‍, തേജസ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."