കുറ്റ്യാടിയിലെ വിഭവ സമാഹരണം ലഭിച്ചത് 84 ലക്ഷം
കോഴിക്കോട്: നവകേരള നിര്‍മിതിക്കായി കുറ്റ്യാടിയില്‍ സംഘടിപ്പിച്ച വിഭവ സമാഹരണ സിറ്റിങ്ങില്‍ ലഭിച്ചത് 84,49,594 രൂപ. കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികളും വ്യാപാരികളും സ്്കൂള്‍ അധികൃതരും റസിഡന്റ്‌സ് അസോസിയേഷനുകളും വ്യക്തികളുമടക്കം നിരവധി പേരാണ് സഹായവുമായി എത്തിയത്.
കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് 6,06,500 രൂപ നല്‍കി. കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ 15,000 രൂപയാണ് മന്ത്രിമാരെ ഏല്‍പ്പിച്ചത്. കുറ്റ്യാടി റിയല്‍ പബ്ലിക് സ്‌കൂളില്‍ നിന്ന് ഒരു ലക്ഷത്തിന്റെ സഹായമാണ് ലഭിച്ചത്. ഒരു മാസത്ത പെന്‍ഷന്‍ തുക സംഭാവന ചെയ്ത് വയോധികരും നവകേരളത്തിലേക്ക് സഹായമെത്തിച്ചു.
സിറ്റിങില്‍ ലഭിച്ച ചെക്കുകള്‍ മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും ഏറ്റുവാങ്ങി. ഉച്ചക്ക് മൂന്നു മുതല്‍ വൈകിട്ട് ഏഴു വരെയാണ് വരെയാണ് ധനസമാഹരണം നടന്നത്. എം.എല്‍.എമാരായ പാറക്കല്‍ അബ്ദുല്ല, ഇ.കെ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സജിത്ത്, ദുരിതാശ്വാസനിധി സ്‌പെഷല്‍ ഓഫിസറായ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ കെ.വി മോഹന്‍കുമാര്‍, ജില്ലാകലക്ടര്‍ യു.വി ജോസ്, ആര്‍.ഡി.ഒ വി. അബ്ദുറഹിമാന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുഞ്ഞുടുപ്പുകളുമായി കുഞ്ഞുങ്ങളെത്തി,നെഞ്ചോട് ചേര്‍ത്തുവച്ച് കലക്ടറും..
കുറ്റ്യാടി: പ്രളയത്തില്‍ ഇരകളായ കുഞ്ഞുങ്ങള്‍ക്ക് ഉടുപ്പുകളുമായെത്തിയ കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് സെല്‍ഫിയെടുത്ത് കലക്ടര്‍. തങ്ങളാല്‍ കഴിയുന്ന സഹായവുമായെത്തിയ കുറ്റ്യാടി എം.ഐ.യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് കലക്ടര്‍ യു.വി ജോസ് സെല്‍ഫിയെടുത്തത്.
ഉടുപ്പുകള്‍ക്കൊപ്പം ഒരു ഗുഡ്‌സ് ഓട്ടോ നിറയെ പഠന സാമഗ്രികളും കുട്ടികള്‍ കലക്ടര്‍ക്ക് കൈമാറി.
പഠനോപകരണങ്ങള്‍ പരിശോധിച്ച കലക്ടര്‍ അവരോട് കുശലാന്വേഷണം നടത്തി. പഠനസാമഗ്രികളില്‍ നോട്ട് ബുക്കുകള്‍, പേന, കുട, ബാഗ്, ബോക്‌സ് തുടങ്ങിയവയുടെ ശേഖരമാണ് കുട്ടികള്‍ കൈമാറിയത്.
മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, എം.എല്‍.എമാരായ പാറക്കല്‍ അബ്ദുല്ല, ഇ.കെ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സാധനങ്ങള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."