ഖത്തറില്‍ ചെറിയ പെരുന്നാള്‍ അവധി ജൂണ്‍ രണ്ടു മുതല്‍ പത്ത് വരെ
ദോഹ: ഖത്തറില്‍ ചെറിയപെരുന്നാള്‍ അവധി അമീരി ദിവാന് പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങള്‍ക്കും വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ രണ്ട് ഞായര്‍ മുതല്‍ ജൂണ്‍ പത്ത് തിങ്കള്‍ വരെ അവധിയായിരിക്കും. ജൂണ്‍ പതിനൊന്ന് ചൊവ്വാഴ്ച പ്രവര്‍ത്തനം പുനരാരംഭിക്കും. മെയ് 31 വെള്ളി, ജൂണ്‍ ഒന്ന് ശനി എന്നീ വാരാന്ത്യ അവധികള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പതിനൊന്ന് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ പരിധിയിലുള്ള ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്സ് അതോറിറ്റി എന്നിവിടങ്ങളിലെ ഈദുല്‍ഫിത്വര്‍ അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ തീരുമാനപ്രകാരമായിരിക്കും. തൊഴിലുടമയെ ആശ്രയിച്ചായിരിക്കും സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരുടെ അവധി. സാധാരണ ഗതിയില്‍ മൂന്നു ദിവസമാണ് സ്വകാര്യസ്ഥാപനങ്ങള്‍ അവധി നല്‍കാറുള്ളത്. എന്നാല്‍ ഇത്തവണ ചില സ്വകാര്യസ്ഥാപനങ്ങള്‍ കൂടുതല്‍ ദിവസങ്ങള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."