സര്‍ക്കാര്‍ നടത്തുന്ന ധനസമാഹരണ യജ്ഞത്തിന് ജനപിന്തുണയേറി: മന്ത്രി
മൂവാറ്റുപുഴ: പ്രളയക്കെടുതിയെ അതിജീവിക്കാന്‍ നവകേരള നിര്‍മിതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ധനസമാഹരണ യജ്ഞത്തിന് ജനകീയ പിന്തുണ ഏറി വരികയാണെന്ന് മന്ത്രി എ.സി മൊയ്തീന്‍. നവകേരള നിര്‍മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം സ്വരൂപിക്കുന്നതിനുള്ള ജില്ലയിലെ ധനസമാഹരണ യജ്ഞത്തിന് മൂവാറ്റുപുഴയില്‍ തുടക്കം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂമി, സ്വര്‍ണ്ണം, പെന്‍ഷന്‍ അടക്കം ജനങ്ങളും വിവിധ മത സംഘടനകളടക്കം മനസറിഞ്ഞ് സര്‍ക്കാരിനെ സഹായിക്കുന്നത് ഇതിന് ഉദാഹരണമാണന്നും മന്ത്രി കൂട്ടിചേര്‍ത്തു.
വെള്ളപൊക്കത്തെ തുടര്‍ന്ന് ജനങ്ങളുടെ ജീവിത ദുരിതത്തിന് അറുതി വരുത്തുകയാണ് പ്രഥമ ലക്ഷ്യം. ഇനിയും വീടുകളിലേയ്ക്ക് മടങ്ങാന്‍ കഴിയാത്തവരുടെ പുനരധിവാസം സാധ്യമാക്കും. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയാണ് മുഖ്യലക്ഷ്യം. കുടിവെള്ള വിതരണം കാര്യക്ഷമമാക്കുകയും ചെയ്യണം. മനുഷ്യസഹജമായ വേഗതയില്‍ പുതിയ കേരളം കെട്ടിപടുക്കുവാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.
മൂവാറ്റുപുഴ താലൂക്ക് ഓഫീസ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ധനസമാഹരണത്തിന് മന്ത്രി എ.സി.മൊയ്തീന്‍, എല്‍ദോ എബ്രഹാം എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍, ജില്ലാ കലക്ടര്‍ മുഹമ്മദ്.വൈ.സഫറുള്ള, എ.ഡി.എം. എം.കെ.കബീര്‍, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ ഹരികുമാര്‍, മൂവാറ്റുപുഴ ആര്‍.ടി.ഒ എം.ടി.അനില്‍കുമാര്‍, തഹസീല്‍ദാര്‍ പി.എസ്.മധുസൂധനന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി, പി.ആര്‍.മുരളീധരന്‍, എം.ആര്‍.പ്രഭാകരന്‍, പി.കെ.ബാബുരാജ്, എന്നിവര്‍ നേതൃത്വം നല്‍കി.
വിദേശ മലയാളികളായ ഈസ്റ്റ് മാറാടി പൊട്ടയ്ക്കല്‍ ജിമ്മി ജോര്‍ജും ഭാര്യ സിമ്മി ജിമ്മിയും ദുരിതാശ്വായ നിധിയിലേയ്ക്ക് നല്‍കിയ 16സെന്റ് സ്ഥലത്തിന്റെ ആധാരം മാതാപിതാക്കളായ പി.ജെ ജോര്‍ജും മേരിയും മന്ത്രിയ്ക്ക് കൈമാറി, പെര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തയാള്‍ എല്‍ദോ എബ്രഹാം എം.എല്‍.എയെ ഏല്‍പ്പിച്ച രണ്ട് സ്വര്‍ണ്ണ മോതിരവും എം.എല്‍.എ മന്ത്രിയ്ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."