സ്‌നേഹഭവനത്തിന്റെ താക്കോല്‍ ദാനം
ഹരിപ്പാട്: മുതുകുളം കേന്ദ്രമാക്കി കഴിഞ്ഞ ആറുവര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ദി കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന രണ്ടാമത് വീടിന്റെ ഉദ്ഘാടനവും താക്കോല്‍ ദാനവും നാളെ നടക്കും. മുതുകുളം പഞ്ചായത്ത് നാലാം വാര്‍ഡില്‍ തുളസിത്തറയില്‍ ഓമനക്കുട്ടനാണ് ആദ്യം വീട് പുനര്‍ നിര്‍മിച്ചു നല്‍കിയത്.പതിനഞ്ചാം വാര്‍ഡില്‍ മേട്ടേത്തറയില്‍ വിജയനാണു സ്‌നേനേഹഭവനം നിര്‍മിച്ചു നല്‍കുന്നത്. 3.30ന് മേട്ടേത്തറയില്‍ ഭവനാങ്കണത്തില്‍ നടക്കുന്ന സമ്മേളനം പത്തനാപുരം ഗാന്ധിഭവന്‍ ഡയറക്ടര്‍. പുനലൂര്‍ സോമരാജന്‍ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് ബി.ഹരികുമാര്‍ അധ്യക്ഷനാകും. ഭവന നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ എസ്.ശിവപ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.സാമൂഹ്യ പ്രവര്‍ത്തകയും സ്വന്തം നിലയില്‍ എഴുപതോളം അശരണര്‍ക്ക് ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുകയും ചെയ്ത പ്രൊഫ.ഡോ.എം.എസ് സുനില്‍ താക്കോല്‍ദാനം നിര്‍വഹിക്കും.സിനിമാതാരം ടി.പി മാധവന്‍ അനുഗ്രഹ പ്രഭാഷണം നടത്തും.മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപിന്‍ സി. ബാബു വിശിഷ്ടാടാതിഥികളെ ആദരിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ലാല്‍ ഉപഹാര സമര്‍പ്പണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."