ആന്നലത്തോട് തൈക്കാവ് പാലം അപകട ഭീഷണിയില്‍
പൂച്ചാക്കല്‍: പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാണാവള്ളി തൈക്കാവ് പാലം അപകടാവസ്ഥയില്‍.
പാണാവള്ളി പഞ്ചായത്തിലെ നാലും പതിനേഴും വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആന്നലത്തോട് തക്യാവ് പാലമാണ് അപകട ഭീഷണി നേരിടുന്നത്. 1970 ലാണ് ഗ്രാമപഞ്ചായത്ത് ഈ കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചത്.
പാലത്തിന്റെ രണ്ട് വശങ്ങളിലുമുള്ള ചവിട്ട്പടികളുടെ കല്ലുകള്‍ ഇളകി ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്.
സമീപത്തെ മദ്‌റസയില്‍ പഠിക്കുന്ന നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇതുവഴി പോകുന്നത്. കൂടാതെ അരയങ്കാവ് ക്ഷേത്രത്തിലേക്കും,
ചേര്‍ത്തല അരൂക്കുറ്റി റോഡിലേക്കും ആന്നലത്തോട് പ്രദേശങ്ങളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള പ്രധാന മര്‍ഗമാണിത്.
പാലം തകര്‍ന്നതോടെ യാത്രക്കാര്‍ ഭീതിയിലാണ് ഇതുവഴി കടന്നുപോകുന്നത്.
പാലത്തിന്റ ശോചനീയാവസ്ഥയും തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തതും രാത്രികാലങ്ങളിലുള്ള കാല്‍നടയാത്രപോലും ദുസഹമായിരിക്കുകയാണ്.
പ്രദേശവാസികള്‍ നിരവധി തവണ ജനപ്രതിനിധികള്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
അടിയന്തിരമായി തക്യാവ് പാലം പുനര്‍നിര്‍മ്മിച്ച് സഞ്ചാര യോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."