പഠനത്തോടൊപ്പം മൂല്യബോധവും വളരണം: ദലീമാ ജോജോ
ആലപ്പുഴ: പഠനപ്രവര്‍ത്തനത്തോടൊപ്പം നന്മ നിറഞ്ഞ മനസുകളെ വാര്‍ത്തെടുത്ത് മൂല്യബോധമുള്ള പൗരന്‍മാരെ സൃഷ്ടിക്കാന്‍ അവസരം ഒരുക്കണമെന്നു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ പറഞ്ഞു. ജില്ലാ ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കുട്ടികളുടെ പാഠ്യേതര കഴിവുകളും പ്രോത്സാഹിപ്പിക്കപ്പെടണം. ലഹരിക്കെതിരെയുള്ള ശക്തമായ പ്രചാരണം വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തണമെന്നും അവര്‍ പറഞ്ഞു. ശിശുക്ഷേമസമിതി സെക്രട്ടറി ജലജാ ചന്ദ്രന്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി മാത്യു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല, ജില്ലാ പഞ്ചായത്തംഗം ജമീല പുരുഷോത്തമന്‍, ശിശു ക്ഷേമസമിതിയംഗങ്ങളായ എന്‍. പവിത്രന്‍, കെ.പി പ്രതാപന്‍, എ.എന്‍ പുരം ശിവകുമാര്‍, കെ.നാസര്‍, എ.ഡി.സി. ജനറല്‍ വി.പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ക്യാംപ് നാളെ സമാപിക്കും.
തന്നെ അറിയുക, സമൂഹത്തെ അറിയുക എന്നതാണ് ക്യാംപിന്റെ മുദ്രാവാക്യം. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പേഴ്‌സണ്‍ സെന്റേര്‍ഡ് അപ്രോച്ചസ് ഇന്‍ ഇന്ത്യ സ്ഥാപകരില്‍ പ്രമുഖനായ പ്രഫ. മാത്യുകണമലയുടെ നേതൃത്വത്തില്‍ അനീഷ്‌മോഹന്‍, ജെയിനി പ്രകാശ് എന്നിവരാണ് ക്യാംപ് നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."