HOME
DETAILS
MAL
വിലാതപുരം കുടിവെള്ള പദ്ധതി തഹസില്‍ദാര്‍ അന്വേഷിക്കും
backup
May 13 2017 | 03:05 AM
വടകര: വിലാതപുരം കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചെങ്കിലും ജനത്തിന് ഒരു തുള്ളി വെള്ളം ലഭിച്ചില്ലെന്ന പരാതിയെക്കുറിച്ച് തഹസില്‍ദാര്‍ അന്വേഷണം നടത്തും. വടകര താലൂക്ക് വികസനസമിതിയാണ് തഹസില്‍ദാരെ ചുമതലപ്പെടുത്തിയത്.
എളയടം,അരൂര്‍, പെരുമുണ്ടച്ചേരി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ എല്‍.ഐ.സി സഹായത്തോടെ 98 ലക്ഷം രൂപ മുടക്കി 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തീകരിച്ചതാണ് ഈ പദ്ധതി. എന്നാല്‍ പദ്ധതി വഴി ജനങ്ങള്‍ക്ക് ഒരു തുള്ളി വെള്ളം ലഭിച്ചില്ലെന്ന് വികസനസമിതി യോഗത്തില്‍ അംഗം കളത്തില്‍ ബാബുവാണ് പരാതി ഉന്നയിച്ചത്.
എന്നാല്‍ തൃപ്തികരമായ മറുപടി പോലും ജല അതോറിറ്റിയുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് വികസനസമിതി അന്വേഷിക്കാന്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."